International

റീകൗണ്ടിങ്ങിലും ട്രംപിന് തോല്‍വി; ജോര്‍ജിയയില്‍ ബൈഡന്‍ തന്നെ വിജയി

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ജോര്‍ജിയയില്‍ നടത്തിയ റീകൗണ്ടിങിലും ഡൊണാള്‍ഡ് ട്രംപിന് തോല്‍വി. റീ കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ ജോ ബൈഡന്‍ വിജയിച്ചു. മൂന്ന് പതിറ്റാണ്ടിനിടെ ജോര്‍ജിയയില്‍ വിജയിക്കുന്ന ആദ്യത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡന്‍.

50 ലക്ഷം വോട്ടുകള്‍ ദിവസങ്ങള്‍ എടുത്താണ് എണ്ണിതീര്‍ത്തത്. ബാലറ്റ് പേപ്പറുകള്‍ എണ്ണുന്നതിന് മുമ്പ് 14000 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു ജോ ബൈഡന്‍. വീണ്ടും എണ്ണിയപ്പോള്‍ 12,284 വോട്ടുകള്‍ക്ക് ജോ ബൈഡന്‍ വിജയിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ‍‍ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന്​ ആരോപിച്ച് പ്രസിഡൻറ്​ ഡോണൾഡ്​​ ട്രംപാണ്​ വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ബൈഡന്‍ വിജയമുറപ്പിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും വീണ്ടും വോ​ട്ടെണ്ണണമെന്ന ആവശ്യവുമായി ട്രംപ്​ രംഗത്തെത്തുകയായിരുന്നു.

ബൈഡൻ വിജയം ഉറപ്പിച്ചെങ്കിലും പരാജയം സമ്മതിക്കാൻ ട്രംപ്​ തയാറാവാത്തതാണ്​ പ്രതിസന്ധിയാകുന്നത്.പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന ട്രംപിന്റെ വാദങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ജോര്‍ജിയയിലെ റീകൗണ്ടിങ് ഫലത്തെ വിലയിരുത്തപ്പെടുന്നത്.