തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലധികം പത്രികകളാണ് ലഭിച്ചത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്.
ഇന്നലെ രാത്രി ഒമ്പത് മണി വരെയുള്ള കണക്ക് പ്രകാരം നാമനിര്‍ദ്ദേശ പത്രികകളുടെഎണ്ണം 1.68 ലക്ഷം കടന്നു.ഗ്രാമപഞ്ചായത്തുകളിലേക്ക് 1,23,858 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 2,830 പത്രികകളുമാണ് ലഭിച്ചത്. 22,798 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 4,347 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു.കണക്ക് പൂര്‍ണ്ണമാകാത്തത് കൊണ്ട് പത്രികകളുടെ എണ്ണം വര്‍ധിക്കും.
ഇന്നാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന നടക്കുന്നത്.സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23നാണ്.ഡിസംബര്‍ എട്ട് ,10,14 തിയതികളിലായി മൂന്ന് ഘട്ടമായിട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്.16 നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.തെരഞ്ഞെടുപ്പിന്‍റെ തലേദിവസം മൂന്ന് വരെ കോവിഡ് ബാധിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ വേണ്ടി പോസ്റ്റല്‍ വോട്ട് സൌകര്യം കമ്മീഷന്‍ ഏര്‍പ്പെടുത്തുന്നുണ്ട്.ഇതിന് ശേഷം കോവിഡ് ബാധിക്കുന്നവര്‍ പിപിഇ കിറ്റ് ധരിച്ച് വേണം വോട്ട് ചെയ്യാന്‍ എത്താന്‍.