പാർട്ടി പ്രതിനിധിയായി ജയിച്ച ശേഷം നിർദേശങ്ങൾ പാലിക്കാത്തത് ജനാധിപത്യ അധാർമികതയെന്ന് ഹൈകോടതി. പാർട്ടി നിർദേശം ലംഘിച്ചതിന് തിരുവല്ല നഗരസഭാ അധ്യക്ഷനെ അയോഗ്യനാക്കിയത് ശരിവെച്ചു. തെഞ്ഞെടുക്കപ്പെട്ട വ്യക്തി താൻ അംഗമായ പാർട്ടിയുടെ നിർദേശം പാലിക്കാത്തത് കൂറുമാറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചു ജയിക്കുന്ന വ്യക്തി ആ പാർട്ടിയോടു കൂറു കാണിക്കണമെന്നാണ് വോട്ടർമാർ ആഗ്രഹിക്കുന്നത്. ഇതു തന്നെയാണ് ജനാധിപത്യ ഭരണ ക്രമത്തിന്റെ മുഖമുദ്ര. താൻ അംഗമായ പാർട്ടിയുടെ നിയമം കൂടി പാലിക്കാൻ അംഗമെന്ന നിലയിൽ ആ വ്യക്തി ബാധ്യസ്ഥനാണ്. ഭരണ സ്ഥിരതയ്ക്കുവേണ്ടി ധാരണകൾ പാലിക്കാൻ രാഷ്ട്രീയ കക്ഷികളുടെ ഭാഗമായ ജനപ്രതിനിധികൾ ബാധ്യസ്ഥരാണന്നും കോടതി.
Related News
ഇന്ധനവില ഇന്നും കൂട്ടി
ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപ 07 പൈസയും ഡീസലിന് 87 രൂപ 61 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 91രൂപ 67പൈസയും ഡീസലിന് 86രൂപ 32പൈസയും കൊച്ചിയില്‍ പെട്രോളിന് 91 രൂപ 09പൈസയും ഡീസലിന് 85.76 പൈസയും ഇന്ന് നല്‍കേണ്ടിവരും. കഴിഞ്ഞ രണ്ടാഴ്ചക്കിടെ തുടര്‍ച്ചയായി എല്ലാ ദിവസവും ഇന്ധനവില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ രണ്ട് ദിവസം മാത്രമാണ് ഇന്ധനവില കൂട്ടാതിരുന്നത്. […]
ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസെന്ന് പറയാമോയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍
യൂണിവേഴ്സിറ്റി കോളജ് വധശമിക്കസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതില്‍ വിചിത്ര ന്യായീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍. ഉത്തരം എഴുതാത്ത കടലാസായതിനാല്‍ അതിന് വെള്ളക്കടലാസിന്റെ വിലയേയുളളു. അതുകൊണ്ട് വിഷയം കാര്യമാക്കേണ്ടതില്ല. ഉത്തരം എഴുതിയ കടലാസ് കാണാതായതാണ് പ്രശ്നമെന്നും എ.വിജയരാഘവന് തിരുവനന്തപുരത്ത് പറഞ്ഞു.
പി.ആർ. ശ്രീജേഷിന് 2021ലെ ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ
ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനും മലയാളിയുമായ പി ആർ ശ്രീജേഷിനെ 2021 ലെ ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം താരം സുനിൽ ഛേത്രിയുടെ പേരും പട്ടികയിൽ. 11 താരങ്ങൾക്കാണ് ഖേൽരത്ന പുരസ്കാരത്തിന് ശുപാർശയുള്ളത്. അതിൽ ഒളിമ്പിക്സിലും പാരാ ഒളിമ്പിക്സിലും മെഡൽ നേടിയ എല്ലാ താരങ്ങളും ഉണ്ട്. ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ച നീരജ് ചോപ്ര, രവി ദഹിയ, ബോക്സിങ്ങിൽ മെഡൽ നേടിയ ലോവ്ലീന ബോർഗോഹൈൻ, മിതാലി രാജ്, പ്രമോദ് ഭഗത്, […]