കുട്ടി ക്രിക്കറ്റിന്റെ ആരവവും ആവേശവും കഴിഞ്ഞു. ഒരിക്കല്‍ കൂടി ഇന്ത്യയിതാ ആസ്ട്രേലിയന്‍ മണ്ണില്‍ എത്തിയിരിക്കുന്നു. ഏകദേശം രണ്ട് മാസത്തിലേറെ നീണ്ടു നില്ക്കുന്ന പരമ്പരക്ക് ഈ മാസം 27ന് സിഡ്നിയില്‍ ആരംഭിക്കുന്ന ഏകദിനത്തോടെയാണ് തുടക്കമാവുക. മൂന്ന് ഏകദിനങ്ങളും രണ്ട് ടി20യും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഇതില്‍ നാല് ടെസ്റ്റുകളാണ് മുഖ്യ ആകര്‍ഷണം. 2018-19ല്‍ ഇന്ത്യ ചരിത്രം എഴുതിയാണ് ആസ്ട്രേലിയയില്‍ നിന്ന് മടങ്ങിയത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കെ കിട്ടാക്കനിയായിരുന്ന ഒരു ടെസ്റ്റ് പരമ്പര വിജയവുമായിട്ടായിരുന്നു ഇന്ത്യ അന്ന് നാട്ടിലേക്ക് വന്നത്. ഇതിന്റെ അലയൊലികള്‍ ഇപ്പോഴും ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസില്‍ ഇന്നുമുണ്ട്. ഈ വിജയത്തോടൊപ്പം തന്നെ ചേര്‍ത്തുവെക്കേണ്ട പേരാണ് ചേതേശ്വര്‍ പൂജാരയുടെത്.
Related News
ഭീതി വിതച്ച ഷമിയുടെ ബൗണ്‍സറുകളില്‍ വീണത് രണ്ട് പേര്, പരിചരിക്കാന്‍ ഇന്ത്യന്‍ ഫിസിയോയും
കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യദിനം അഞ്ച് വിക്കറ്റ് വീഴ്ത്തിയത് ഇശാന്ത് ശര്‍മ്മയാണെങ്കിലും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര് പേടിച്ചത് ഷമിയുടെ ബൗണ്‍സറുകളെയായിരുന്നു. രണ്ട് ബംഗ്ലാദേശി ബാറ്റ്സ്മാന്മാര്ക്കാണ് ഷമിയുടെ ബൗണ്‍സര്‍ തലക്കു കൊണ്ട് കളിക്കിടെ പിന്മാറേണ്ടി വന്നത്. രണ്ടു പകരക്കാരെ ഇറക്കുന്ന ആദ്യ ടീമായും ബംഗ്ലാദേശ് മാറി. ഐ.സി.സി നിയമപ്രകാരം പരക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതാണ് ബംഗ്ലാദേശിന് തുണയായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ലിട്ടണ്‍ ദാസിനേയും ബൗളര്‍ നയീം ഹസനേയുമാണ് ബംഗ്ലാദേശിന് ബാറ്റിംങിനിടെ നഷ്ടമായത്. നയീം ബൗണ്‍സര്‍ കൊണ്ടശേഷവും […]
പോരാട്ടം, ചെറുത്തുനില്‍പ്പ്; മൂന്നാം ടെസ്റ്റ് സമനിലയില്‍
ആസ്ട്രേലിയക്കെതിരെ സിഡ്നി ടെസ്റ്റ് സമനില പിടിച്ച് ഇന്ത്യ. 407 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്തു. തോല്‍വിയോ അല്ലെങ്കില്‍ സമനില സാധ്യതയോ മാത്രം ഉണ്ടായിരുന്ന ടെസ്റ്റില്‍ അവസാന ദിവസം ഋഷഭ് പന്തിന്റെയും അശ്വിന്റെയും ഹനുമന്ത് വിഹാരിയുടെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് സമനില നേടിക്കൊടുത്തത്. ഋഷഭ് പന്ത് 97 റണ്‍സ് നേടി പുറത്തായ ശേഷം പെട്ടെന്ന് തന്നെ 77 റണ്‍സ് നേടിയ പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ 272/5 എന്ന നിലയിലായി. അവസാന സെഷനില്‍ […]
പരുക്കിന്റെ പിടിയിൽ നെയ്മർ; കോപ്പ അമേരിക്ക നഷ്ടമാകും
ബ്രസീൽ സൂപ്പർ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്. 2024 ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക നഷ്ടമാകും. താരത്തിന്റെ പരുക്ക് ഉടൻ ഭേദമാകില്ലെന്ന് ഡോക്ടർ അറിയിച്ചു. 2024 ഓഗസ്റ്റിൽ മാത്രമേ നെയ്മർ കായികക്ഷമത വീണ്ടെക്കൂവെന്ന് ഡോക്ടർ അറിയിച്ചു. കഴിഞ്ഞ മാസമാണ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറഗ്വായ്ക്ക് എതിരായ മത്സരത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു.ആദ്യ പകുതിയില്‍ ഒരു ടാക്കിളിനിടെ താരത്തിന്റെ കാല് തിരിഞ്ഞുപോകുകയായിരുന്നു. ഒടുവില്‍ സ്ട്രെക്ചറിലാണ് നെയ്മറെ പുറത്തേക്ക് കൊണ്ടുപോയത്.മത്സരത്തില്‍ ബ്രസീല്‍ 2-0ന് പരാജയപ്പെട്ടിരുന്നു. നെയ്മറിനേറ്റ പരുക്ക് ഇന്ത്യന്‍ ആരാധകര്‍ക്ക് […]