‘ലൗ ജിഹാദി’നെതിരെ ഉടന്‍ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നാരോത്തം മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലൗ ജിഹാദിനെതിരെ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം മാത്രം ലക്ഷ്യംവെച്ചുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിന തടവാണ് വകുപ്പില്‍ ഉള്‍പ്പെടുത്തുന്നത്. കുറ്റവാളികളുടെ സഹായികളും പ്രതിചേര്‍ക്കപ്പെടുന്ന രീതിയിലായിരിക്കും നിയമം.
വിവാഹത്തിനായി സ്വമേധയാ മതം മാറുന്നതിനായി ഒരു മാസം മുമ്പ് കലക്ടര്‍ക്ക് അപേക്ഷിക്കേണ്ടതുണ്ട്. ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണം കര്‍ണാടകയില്‍ അധികം താമസിയാതെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ നവംബര്‍ ആറിന് പ്രഖ്യാപിച്ചിരുന്നു.