ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 18-ാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്ഥയാണ് അധിനിവേശം. മാനസിക വൈകല്യമുള്ളവരാണ് അധിനിവേശത്തിന് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദീപാവലി പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ചൈനയുടെ അധിനിവേശ സ്വഭാവത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുകയാണ് ഇത്തരം ശക്തികൾ. എന്നാൽ, അതിർത്തിയിൽ ഭാഷണി ഉണ്ടായാൽ സൈനികർ തക്ക മറുപടി നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കാര്യങ്ങൾ വിശദീകരിക്കുകയും മറ്റുള്ളവരെ വിശ്വസിക്കുകയും ചെയ്യുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. അതിർത്തി സംരക്ഷണത്തിൽ നിന്ന് രാജ്യത്തെ സൈനികരെ തടയാൻ ആർക്കും കഴിയില്ല. അതിനെ വെല്ലുവിളിക്കുന്നവർക്ക് നൽകുന്ന മറുപടി എല്ലാവരും കണ്ടതാണ്. രാജ്യത്തിന്റെ താൽപര്യങ്ങളിൽ ഒരു വീട്ടുവീഴ്ചയ്ക്കും ഇന്ത്യ തയാറല്ലെന്ന് ലോകം അറിഞ്ഞതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.