ഇന്ത്യ – പാക് പ്രശ്ന പരിഹാരത്തിന് സൗദി അറേബ്യ ഇടപെടുന്നു. ചര്‍ച്ചകള്‍ക്കായി സൗദി വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിര്‍ദേശപ്രകാരമാണ് ഇടപെടല്‍. നാളെ അബുദബിയിലെത്തുന്ന സുഷമ സ്വരാജുമായും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ചര്‍ച്ച നടത്തും.
Related News
മുത്തൂറ്റിലെ സമരം ശക്തമാക്കി സി.ഐ.ടി.യു
മുത്തൂറ്റ് ഫിനാൻസിലെ സമരം ശക്തമാക്കി സി.ഐ.ടി.യു. പിരിച്ച് വിട്ട മുഴുവൻ ജീവനക്കാരെയും തിരിച്ചെടുക്കുന്നതു വരെ സമരം തുടരും. ജനുവരി 2 മുതലാണ് സമരം ആരംഭിച്ചത്. വേതന വർധനവ് ആവശ്യപ്പെട്ട് മുത്തൂറ്റിലെ ജീവനക്കാർ സമരം നടത്തിയിരുന്നു. 52 ദിവസത്തിനു ശേഷമാണ് ഈ സമരം ഒത്തുതീർപ്പായത്. പ്രശ്നങ്ങൾ അവസാനിച്ച ഘട്ടത്തിലാണ് 43 ബ്രാഞ്ചുകൾ അടച്ചുപൂട്ടുകയും 166 പേരെ മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തത്. ഇവരെ തിരിച്ചെടുക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം. ജനുവരി 2ന് ആരംഭിച്ച സമരത്തെ തുടർന്ന് മുത്തൂറ്റിന്റെ 568 […]
കൂടത്തായ് കൂട്ടക്കൊലപാതകം; ആറ് മരണത്തിലും പൊലീസ് കേസെടുത്തു
കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ അഞ്ച് കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു . ഇതോടെ പൊന്നാമറ്റം കുടുംബത്തിലെ ആറ് മരണത്തിലും പൊലീസ് കേസെടുത്തു. സിലിയുടെ മരണത്തില്‍ ജോളിയെ കൂടാതെ ഷാജിയെന്നയാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. 5 പേരെ സയനൈഡ് നല്‍കിയും അന്നമ്മയെ കീടനാശിനി നല്‍കിയുമാണ് കൊന്നതെന്ന് ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. റോയിയുടേത് ഒഴികെയുള്ള അഞ്ച് കൊലപാതകങ്ങള്‍ സി.ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ അന്വേഷിക്കും.
കവളപ്പാറ ദുരന്തം; തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്, ഇനി കണ്ടെത്താനുള്ളത് 21 പേരെ
കവളപ്പാറയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക്. ഇനിയും 21 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രളയബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. നിലമ്പൂർ കവളപ്പാറയിലെ മണ്ണിടിച്ചിലിൽ ഇതുവരെ 38 പേരെ കണ്ടെത്തി. മുഴുവൻ പേരെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരുമെന്നാണ് സർക്കാർ അറിയിച്ചത്. മാപ്പിംഗ് പ്രകാരം വീടുണ്ടായിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്യത്തിൽ തിരച്ചിൽ നടക്കുന്നത്. പ്രതികൂല സാഹചര്യങ്ങൾ തെരച്ചലിന് പ്രതിസന്ധിയാകുന്നുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി […]