കള്ളപ്പണം വെളുപ്പിച്ചതിന് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ശിവശങ്കറിനെ കാക്കാനാട് ജയിലിലേക്ക് മാറ്റും. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട വിധി പറല് ഈ മാസം 17ലേക്ക് മാറ്റി.
Related News
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, […]
മോട്ടോര്‍ വാഹന നിയമ ലംഘനം: അമിത പിഴയെ അനുകൂലിച്ച് മന്ത്രി മുരളീധരൻ
പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള അമിത പിഴയെ അനുകൂലിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കർശനമായ നിയമങ്ങളിലൂടെ മാത്രമേ വാഹനാപകടങ്ങൾ കുറയ്ക്കാനാകൂ. വലിയ ശിക്ഷ ഉണ്ടാവില്ല എന്നത് കൊണ്ടാണ് തെറ്റുകള്‍ ആവർത്തിക്കുന്നത്. പിഴത്തുക കൂടുതലാണ് എന്നത് കൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ല. നിയമം പാലിക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. അതേസമയം മോട്ടോർ വാഹന നിയമ ഭേദഗതിയെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയുന്നതിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. നിയമ ഭേദഗതിക്കെതിരെ സംസ്ഥാനങ്ങൾ എതിർപ്പ് […]
സ്വച്ഛ് ഭാരത് രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
ഭാരത് മിഷൻ-അർബൻ 2.0, അമൃത് 2.0 തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതവും ജല സംരക്ഷണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2030 -ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പദ്ധതികൾ സഹായകരമാകും. പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ ഖരമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, മാലിന്യ നിക്ഷേപത്തിന് പുതിയ രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. ‘വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ’യെന്ന സന്ദേശവുമായി സർക്കാർ നടപ്പിലാക്കിയ […]