തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ശിവശങ്കറിന് നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത് കൃത്യമായി അറിയാമായിരുന്നുവെന്ന് ഇ.ഡി വ്യക്തമാക്കി. ഇക്കാര്യം സ്വപ്നയുടെ മൊഴിയിലുണ്ടെന്നും അവര്‍ സമ്മതിച്ചതായും ഇ.ഡി പറഞ്ഞു. കോണ്‍സുലേറ്റിലെ അക്കൌണ്ടന്റായ ഖാലിദുമായി ശിവശങ്കറടക്കമുള്ളവര്‍ക്ക് അടുത്ത ബന്ധമുള്ളതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയിരുന്നതായും വിവരങ്ങള്‍ ലഭിച്ചതായി ഇ.ഡി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു ദിവസം കൂടി കസ്റ്റഡി വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. അതെ സമയം ശിവശങ്കറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
Related News
പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും, തീരുമാനം ജില്ലാ വികസന സമിതിയിൽ
പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയിലാണ് പൊന്മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. കൊവിഡും കനത്തമഴയില്‍ റോഡ് തകർന്നതും മൂലം ഏറെ നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. ക്രിസ്മസ് കാലത്ത് തുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനായി ടൂറിസം മന്ത്രിക്കും വനം മന്ത്രിക്കും പൊലീസ് , റവന്യൂ വകുപ്പുകൾക്കും സ്ഥലം എം.എല്‍.എ ഡി. കെ മുരളി നിവേദനവും നൽകി. എന്നിട്ടും തീരുമാനമാകാത്തതിനാല്‍ ജില്ലാ വികസന സമിതിയിൽ വിഷയം വീണ്ടും ചര്‍ച്ചയായി. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിർദേശമനുസരിച്ച് […]
‘മികച്ച ഒരിത്’; സിവിക് ചന്ദ്രൻ ജാമ്യവിധിയിൽ പ്രതിഷേധം രേഖപ്പെടുത്തി ജിയോ ബേബി
ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകാനായി കോടതി പറഞ്ഞ കാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം പുകയുന്നു. പരാതിക്കാരി പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞതെന്ന കോടതി പരാമർശമാണ് വിവാദമായത്. സംവിധായകൻ ജിയോ ബേബി ഉൾപ്പെടെയുള്ളവരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ : ‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നും പരാതിക്കാരി sexually provocative വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നിൽക്കില്ല […]
മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹര്‍ജികള്‍ ഈ മാസം 25ന് വീണ്ടും പരിഗണിക്കും
മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹര്‍ജികള്‍ ഈ മാസം 25ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ക്യാബിനറ്റ് കൂട്ടായെടുക്കുന്ന തീരുമാനം ചോദ്യംചെയ്യാനാകില്ലെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതി മുമ്പാകെ പറഞ്ഞത്. മന്ത്രിസഭയുടെ തീരുമാനത്തില്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ടോയെന്ന ചോദ്യമാണ് ഹിയറിങിനിടെ ലോകായുക്ത ഉന്നയിച്ചത്. സെക്ഷന്‍ 14ന്റെ ഭരണഘടനാ വിരുദ്ധത മനസിലാക്കാന്‍ 22 വര്‍ഷം വേണ്ടിവന്നല്ലേയെന്നും ലോകായുക്ത ഇന്ന് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട കോടതിവിധികളുണ്ടെങ്കില്‍ ഹാജരാക്കാന്‍ ഹര്ജിക്കാരന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ മാത്രമേ ലോകായുക്തയുടെ പരിധിയില്‍ വരികയുള്ളൂ എന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ […]