World

ഷാങ്ഹായ് ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ഷാങ്ഹാസ് വെർച്വൽ ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയ്ക്കിടെ കശ്മീർ വിഷയം പാകിസ്ഥാൻ ഉന്നയിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി ആഞ്ഞടിച്ചത്.

ഉഭയകക്ഷി പ്രശ്നങ്ങൾ എസ്.സി.ഒയിൽ ഉന്നയിക്കുന്നത് പൊതുധാരണകൾക്കും സംഘടനയുടെ ആദർശത്തിനും എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉഭയകക്ഷി പ്രശ്നങ്ങൾ അനാവശ്യമായി എസ്സിഒ അജണ്ടയിൽ ഉൾപ്പെടുത്താൻ നടത്തുനന് ദൗർഭാഗ്യകരമാണ്. സമാധാനത്തിലും സുരക്ഷയിലും വികസനത്തിലും അടിയുറച്ച വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ഭീകരവാദം, ആയുധങ്ങളുടെയും മയക്കുമരുന്നിന്റെയും കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്കെതിരെ ഇന്ത്യ എപ്പോഴും ശബ്ദമുയത്തിയിട്ടുണ്ട്.

മാത്രമല്ല, കൊവിഡ് വാക്‌സിൻ നിർമാണത്തിലും ഇന്ത്യയുടെ സാന്നിധ്യമുണ്ടാകും. കൊവിഡ് ലോകത്ത് നിലനിൽക്കുന്നതിനിടയിൽ 150 അധികം രാജ്യങ്ങൾക്ക് ഇന്ത്യ സഹായം എത്തിച്ചിരുന്നു.

യുഎൻ 75 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ പുനക്രമീകരണം എന്ന ആവശ്യവും പ്രധാനമന്ത്രി മുന്നോട്ട് വച്ചു.