അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡൻ വിജയത്തിലേക്ക്. പെന്‍സില്‍വേനിയയില്‍ ജയിച്ചാല്‍ ബൈഡന്‍ വൈറ്റ്ഹൗസിലെത്തും. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 5000 വോട്ടുകള്‍ക്ക് മുന്നിലാണ് നിലവില്‍ ബൈഡന്‍. പെന്‍സില്‍വാനിയയിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ബൈഡന്റെ ജയം ഉറപ്പാണ്. ജോര്‍ജിയയിലും ബൈഡന്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആയിരം വോട്ടിന്റെ ലീഡാണ് ബൈഡന്.
അതേസമയം ബൈഡൻ ജയിച്ച മിക്ക ഇടങ്ങളിലും തട്ടിപ്പ് നടന്നു എന്ന ആരോപണവുമായി ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രസിഡന്റ് നിരന്തരം കള്ളം പറയുന്നുവെന്ന് പറഞ്ഞ് ട്രംപിന്റെ വാർത്താ സമ്മേളനം പല അമേരിക്കൻ മാധ്യമങ്ങളും ഇടക്കുവെച്ച് അവസാനിപ്പിച്ചു.
അരിസോണയിലും നെവാഡെയിലും വിജയമുറപ്പിച്ച് തന്നെയാണ് ബൈഡന്റെ മുന്നേറ്റം. പെൻസിൽവേനിയയിലെ വിജയത്തിനൊപ്പം മറ്റു നാലു സ്റ്റേറ്റുകളിൽ മൂന്നെണ്ണം പിടിച്ചാൽ മാത്രമേ ട്രംപിന് വിജയിക്കാനാകു. പെൻസിൽവേനിയയിൽ ബൈഡൻ മുന്നിൽ വന്നതോടെ കടുത്ത പ്രതികരണങ്ങളുമായി റിപ്പബ്ലിക്കൻ സംഘം രംഗത്തെത്തിയിട്ടുണ്ട്. 264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്.