സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഡിസംബറില്‍ പുതിയ ഭരണ സമിതി നിലവില്‍ വരുമെന്നും കമ്മീഷന്.
ആദ്യഘട്ടത്തില്‍ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും ഡിസംബര്‍ 10ന് (രണ്ടാം ഘട്ടം) കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും ഡിസംബര്‍ 14ന് (മൂന്നാം ഘട്ടം) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെ വോട്ട് ചെയ്യാവുന്നതാണ്.
1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും.
കോവിഡ് രോഗമുള്ളവർക്ക് തപാൽ വോട്ട് ഉണ്ടായിരിക്കും. പോളിങിന്റെ മൂന്ന് ദിവസം മുമ്പ് തപാല്‍ വോട്ടിങിനായി അപേക്ഷിക്കണം.
കലാശക്കൊട്ട് പാടില്ലെന്നും വീടുതോറുമുള്ള പ്രാചരണത്തിന് 3 പേർ മാത്രമേ പാടുള്ളൂവെന്നും കമ്മീഷന്. നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും കമ്മീഷന്.