അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്താന്റെ മൂന്ന് F -16 വിമാനങ്ങളെ ഇന്ത്യ തുരത്തി. ഒരു പാക് വിമാനം വെടിവെച്ചിട്ടു. ശ്രീനഗര്‍ വിമാനത്താവളം സര്‍വീസ് നിര്‍ത്തി. ലേ, ജമ്മു, പഠാന്‍കോട് വിമാനത്താവളങ്ങളും അടച്ചു. വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Related News
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 3,095 പേർക്ക് വൈറസ് ബാധ
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,095 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 15,208 ആയി ഉയർന്നു. കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടി (4,47,15,786) ആയി രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 2.61% ആണ്. പ്രതിദിന പോസിറ്റിവിറ്റി 2.61 ശതമാനവും പ്രതിവാര […]
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ സാംബശിവറാവു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും സൂപ്രണ്ടും നിലവിലെ അവസ്ഥ ജില്ലാ കലക്ടറെ ധരിപ്പിച്ചു. ആർ.എസ്.ബി.വൈ പദ്ധതിയിലൂടെ പണം നൽകേണ്ട പദ്ധതി നടത്തിപ്പ് ചുമതലയുള്ള റിലയൻസ് അധികൃതരുമായും കലക്ടർ കൂടിക്കാഴ്ച നടത്തി. രേഖകൾ പരിശോധിക്കാൻ രണ്ടാഴ്ചത്തെ സമയം കൂടി റിലയൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.എസ്.ബി.വൈ, കാരുണ്യ ബെനവലന്റ് ഫണ്ട് തുടങ്ങിയവയിലൂടെ കോടികളാണ് പദ്ധതിയുടെ നടത്തിപ്പുകാരായ റിലയന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് നല്‍കാനുള്ളത്. ആർ.എസ്.ബി.വൈ പദ്ധതിയിലൂടെ മാത്രം […]
കോവിഡ് വാക്സിന്: ഡ്രൈ റണ്‍ ഇന്ന് തുടങ്ങും
കോവിഡ് വാക്സിന് കുത്തിവെപ്പിന്റെ ഡ്രൈ റണിന് ഇന്ന് തുടക്കമാകും. ആന്ധ്ര പ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. അടിയന്തര ഉപയോഗത്തിനായി കോവിഷീല്‍ഡ് സമർപ്പിച്ച അപേക്ഷ, പരിശോധനയുടെ അവസാന ഘട്ടത്തിലാണ്. ആന്ധ്ര, അസം, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ രണ്ട് വീതം ജില്ലകളിലും 5 വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍. കുത്തിവെപ്പെടുക്കല്‍, പ്രത്യാഘാതം ഉണ്ടായാല്‍ കൈകാര്യം ചെയ്യല്‍, കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ നിരീക്ഷിക്കും. ശീതീകരണ സംവിധാനങ്ങളുടെ പരിശോധനയും നടത്തും. ശേഷം രണ്ട് ദിവസത്തെ […]