ബാല്കോട്ടില് ജയ്ശെ ക്യാമ്പുകള് തകര്ത്ത ഇന്ത്യന് വ്യോമസേനയുടെ മിന്നലാക്രമണത്തെ അഭിനന്ദിച്ച് ഇന്ത്യന് കായിക താരങ്ങള്. ക്രിക്കറ്റ് താരങ്ങളായ സച്ചിന് ടെണ്ടുല്ക്കര്, ഗൗതം ഗംഭീര്, വീരേന്ദര് സെവാഗ്, മുഹമ്മദ് കൈഫ്, ബാഡ്മിന്റണ് താരം സൈന നെഹ്വാള് തുടങ്ങി നിരവധി താരങ്ങള് വ്യോമസേനയെ അഭിനന്ദിച്ചു.
Related News
യൂണിഫോമിലെത്തുന്ന സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര; തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ
തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ യൂണിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും സൗജന്യയാത്ര അനുവദിക്കാൻ തമിഴ്നാട് ഗതാഗത വകുപ്പ്. ഗതാഗത വകുപ്പ് നൽകിയ പാസുമായി എത്തുന്ന വിദ്യാർത്ഥികൾക്കും സൗജന്യയാത്ര ലഭിക്കും. ഒരു ദിവസം രണ്ട് സൗജന്യയാത്രയാണ് അനുവദിക്കുക. 2016 മുതൽ സർക്കാർ ബസുകളിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. യൂണിഫോമിൽ വരുന്ന കുട്ടികളെയോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കണ്ടക്ടർമാർക്ക് മുന്നറിയിപ്പുമുണ്ട്. കൊവിഡ് കാരണം സൗജന്യപാസുകൾ അനുവദിക്കുന്നത് കഴിഞ്ഞ വർഷങ്ങളിൽ […]
ചൂര്ണ്ണിക്കര നിലംനികത്തല്: കേസെടുക്കണമെന്ന് വിജിലന്സ്
ചൂര്ണ്ണിക്കര ഭൂമി വിവാദത്തില് കേസെടുക്കണമെന്ന് വിജിലന്സ്. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് വിജിലന്സിന്റെ വിലയിരുത്തല്. സംഭവത്തില് കേസെടുക്കാന് വിജിലന്സ് ആഭ്യന്തര വകുപ്പിനോട് ശിപാര്ശ ചെയ്യും. തൃശൂര് മതിലകം സ്വദേശിയായ ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്ണിക്കരയിലെ 25 സെന്റ് നിലമാണ് വ്യാജരേഖകള് ചമച്ച് നികത്തിയത്. ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർ.ഡി.ഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയായിരുന്നു തട്ടിപ്പ്. വ്യാജരേഖ നിര്മിക്കുന്നതിന് ഇടനിലക്കാരനായ അബുവിന് ഏഴ് ലക്ഷം രൂപ നല്കിയതായി ഹംസ പൊലീസിന് മൊഴി നല്കിയിരുന്നു. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. […]
നേട്ടങ്ങൾ മാത്രം സ്വന്തം പേരിലാക്കി നടന്നാൽ പോരാ; ഹൈബി ഈഡനെതിരെ കൊച്ചി മേയറുടെ ഒളിയമ്പ്
കോർപ്പറേഷനെതിരെ രംഗത്തെത്തിയ ഹൈബി ഈഡൻ എം.പി ക്കെതിരെ വിമർശനവുമായി കൊച്ചി മേയർ സൗമിനി ജെയിന്. വിമർശിക്കുന്നവർ കൊച്ചിയുടെ വികസന കാര്യത്തിൽ ഉത്തരവാദിത്തം നിറവേറ്റിയോ എന്ന് ആലോചിക്കണം. തനിക്ക് സംസ്ഥാന നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ പരിധിയിലെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം കൃത്യമായി അറിയുന്നയാളാണ് ഹൈബി ഈഡൻ. ഇപ്പോഴത്തെ ഭാവമാറ്റത്തിന്റെ കാരണമെന്താണെന്ന് അറിയില്ല. ശാസ്ത്രീയമായ പ്രശ്നങ്ങൾ മനസ്സിലാക്കാതെയാണ് ഹൈക്കോടതി പരാമർശം. രാജി വക്കേണ്ട സാഹചര്യം നിലവിലില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും മേയർ പറഞ്ഞു. […]