ആരോഗ്യ പ്രവര്‍ത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മുതലെടുപ്പുകാരോട് ജനങ്ങള്‍ മറുപടി പറയും. കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചപ്പോഴും കേരളത്തില്‍ മരണനിരക്ക് കുറയ്ക്കാനായത് ആരോഗ്യവകുപ്പിന്റെ കഠിന പ്രയത്നത്തെ തുടര്‍ന്നാണ്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
Related News
ജന്മനാട്ടിലേക്ക് കുഞ്ഞൂഞ്ഞിന് മടക്കം; സംസ്കാര ചടങ്ങിന്റെ സമയം വൈകില്ലെന്ന് കെ സി ജോസഫ്
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാണ് സംസ്കാരം നടക്കുക. ജന്മനാടായ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും. സംസ്കാര ചടങ്ങുകളുടെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് കെ സി ജോസഫ് അറിയിച്ചു. വൈകിട്ട് മൂന്നരയോടെ ശുശ്രൂഷകള്‍ തുടങ്ങും. നാലരയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. അഞ്ച് മണിക്ക് അനുശോചന സമ്മേളനം ആരംഭിക്കുമെന്നും കെ സി ജോസഫ് […]
സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാകും.പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കും. മഴയുണ്ടാകുമെങ്കിലും കേരള തമിഴ്നാട് ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരാനാണ് സാധ്യത.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ തമിഴ് നാട് തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. കഴിഞ്ഞ ദിവസങ്ങൡലായി സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴ ലഭിക്കുന്നുണ്ട്. മലപ്പുറത്ത് […]
പാലാരിവട്ടം പാലം ഡിഎംആർസി നിർമിക്കുന്നത് സൗജന്യമായി
പാലാരിവട്ടം പാലം ഡിഎംആർസി നിർമിക്കുന്നത് സൗജന്യമായി. ഇക്കാര്യം ഇ.ശ്രീധരൻ സർക്കാരിനെ അറിയിച്ചു. സർക്കാർ മുമ്പ് നൽകിയ കരാറുകളിലെ മിച്ച തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച് നിർമ്മാണം നടത്തും. 17.4 കോടി രൂപയാണ് മിച്ചമുള്ളത്. നിർമാണത്തിന്റെ പ്രവർത്തനം ഇ.ശ്രീധരൻ ഏറ്റെടുക്കണമെന്ന് പറഞ്ഞ് സർക്കാർ അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. 40 കോടി രൂപ ചെലവഴിച്ച് പണിത പാലം മാസങ്ങൾക്കകം തന്നെ പൊളിച്ച് പുതിയ പാലം പണിയേണ്ട സ്ഥിതിയാണ് പാലാരിവട്ടത്ത്. ഈ പശ്ചാത്തലത്തിൽ ഡിഎംആർസിയുടെ പുതിയ നീക്കം […]