സംസ്ഥാനത്തെ എഞ്ചിനിയറിംഗ് സംവരണത്തിലും മെറിറ്റ് അട്ടിമറി. കൊല്ലം ടി.കെ.എമ്മിലും തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജിലും 1,300ാം റങ്കുകാരനും മുന്നാക്ക സംവരണത്തില്‍ പ്രവേശനം ലഭിച്ചു. കെല്ലം ടി.കെ.എമ്മില്‍ 763 ഉം തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജില്‍ 800മാണ് ഒ.ബി.സി വിഭാഗത്തില്‍ പ്രവേശനം ലഭിച്ചവരുടെ അവസാന റാങ്ക്. മുന്നാക്ക സംവരണം കഴിഞ്ഞ വര്‍ഷം തന്നെ എം.ബി.ബി.എസില്‍ നടപ്പാക്കിയിരുന്നു. ഈ വര്‍ഷമാണ് ഇത് എഞ്ചിനിയറിംഗില്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് അദ്യമായി നടപ്പാക്കിയ റാങ്കിംഗാണ് ഇത്. ഈ റാങ്കിംഗിലാണ് ഇപ്പോള്‍ ഇത്തരമൊരു അട്ടിമറി നടന്നിരിക്കുന്നത്.
Related News
ബോണക്കാട് തീര്‍ഥാടനവിലക്ക്; കേസുകളില്‍ ബിഷപ്പിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു
ബോണക്കാട് തീര്‍ഥാടനവിലക്കിനെതിരായ സമരത്തിലെ കേസുകളില്‍ ലത്തീന്‍ രൂപതാ ബിഷപിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു. നെയ്യാറ്റിന്‍കര രൂപതയുടെ നിലപാട് തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. സര്‍ക്കാര്‍ നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കേരള ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ നെയ്യാറ്റിന്‍കര പ്രസിഡന്റ് മീഡിയവണിനോട് പറഞ്ഞു. ബോണക്കാട് കുരിശുമലയില്‍ വനഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് തീര്‍ഥാടനത്തിന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ലംഘിച്ച് തീര്‍ഥാടനം നടത്താന്‍ വിശ്വാസികള്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍പ്രതിഷേധങ്ങളും നടന്നു. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പും പൊലീസ് […]
രാജ്കുമാറിന്റെ മരണം; പൊലീസ് അന്വേഷണം ആരംഭിച്ചു
രാജ്കുമാറിന്റെ മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം രാജ്കുമാറിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് കൊണ്ടു വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്സണ് ജോസഫ് നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തിയത്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊട്ടലുണ്ട് ശരീരത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇതില്‍ കൂടുതല്‍ വ്യക്തത തേടുന്നതിന് വേണ്ടിയാണ് […]
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം; ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെ പ്രതിഷേധം
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതായി ആരോപണം. ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെയാണ് പരാതി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ഈ മാസം ഏഴിനാണ് കളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ ഷിബു പ്രകാശിന്റെ മകന് അനന്തകൃഷ്ണന് സൈക്കിളില്‍ നിന്ന് വീണ് വയറിന് ഗുരുതരമായി പരിക്കേറ്റത്. ദേവി ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ നല്‍കാതെ തിരിച്ചയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം കുട്ടി അവശനായി. ഇതേ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. […]