ദുരന്തങ്ങൾ വിട്ടൊഴിയാതെ ചെന്നൈ സൂപ്പർ കിംഗ്സ്. ആദ്യം ടോസിൽ പരാജയപ്പെട്ടു, പിന്നീട് ബാറ്റിംഗിലും!
ടോസ് നഷ്ടപ്പെട്ട് ഷാർജയിൽ ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിരയെ ട്രെന്റ് ബൗൾട്ടും ബുറയും ചേർന്ന് വരിഞ്ഞു മുറുക്കുകയായിരുന്നു. തുടക്കം തന്നെ പിഴച്ച ചെന്നൈക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു
ട്രെന്റ് ബൗൾട്ടും ബുറയും ചേർന്ന് മുൻ നിരയെ കശാപ്പ് ചെയ്തപ്പോൾ രാഹുൽ ചഹാർ വാലറ്റത്തെ എറിഞ്ഞിട്ടു. സാം കറന്റെ (52) അർദ്ധ സെഞ്ച്വറി കഴിഞ്ഞാൽ 16 റൺസെടുത്ത ധോണിയും വാലറ്റക്കാരായ താക്കൂറും(11) താഹിറും(13) മാത്രമാണ് ചെന്നൈ നിരയിൽ രണ്ടക്കം എങ്കിലും തികച്ചത്. കളി തുടങ്ങി രണ്ട് ഓവർ പൂർത്തി ആകുമ്പോഴേക്കും മൂന്ന് റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ചെന്നൈക്ക് പിന്നീട് തിരിച്ചു വരാൻ സാധിച്ചില്ല. ഒരു ഘട്ടത്തിൽ ടീം സ്കോർ മൂന്നക്കം കടക്കില്ലെന്നു ചെന്നൈ ആരാധകർ പോലും വിചാരിച്ചിടത്ത് സാം കറന്റെ ബാറ്റിംഗ് ആണ് ചെന്നൈ നിരയെ100 കടത്തിയത്.
മുംബൈക്കായി ബൗൾട്ട് നാല് വിക്കറ്റും ബുമ്രയും ചഹാറും രണ്ടു വിക്കറ്റു വീതവും നേടി.
നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശർമ്മക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പൊള്ളാര്‍ഡ് മുംബൈയുടെ ക്യാപ്റ്റനായത്.