രോഗവ്യാപനം രൂക്ഷമാവുമ്പോൾ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡ് പരിശോധനയിൽ വൻ കുറവ്. കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ വര്‍ധനവ് ഉണ്ടാവുന്നതിനിടെയാണ് പരിശോധനയിലെ കുറവ്. സോഫ്റ്റ് വെയർ തകരാറുകാരണം കൃത്യമായി പരിശോധനകളുടെ എണ്ണം രേഖപ്പെടുത്താൻ കഴിയുന്നില്ലെന്നാണ് സർക്കാർ വിശദീകരണം.
ഒക്ടോബർ 10 മുതൽ 17 വരെയുള്ള 7 ദിവസങ്ങളിൽ പത്താം തീയതി മാത്രമാണ് കോവിഡ് പ്രതിദിന പരിശോധന 65000 കടന്നത്. അന്നത്തെ പോസിറ്റീവിറ്റി നിരക്കാകട്ടെ 17.74 ശതമാനവും. പിന്നീടുള്ള ആറ് ദിവസങ്ങളിൽ അഞ്ചിലും കോവിഡ് പരിശോധിച്ചവരുടെ എണ്ണം 55,000 ത്തിൽ താഴെ മാത്രമാണ്. ഒക്ടോബർ 14ന് പരിശോധന നടത്തിയവരുടെ എണ്ണം 38,259 മാത്രമാണ്. അന്നും പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുമായി. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ 10000ത്തിന് മുകളിലായിട്ടും പരിശോധന സംവിധാനങ്ങൾ വ്യാപിപിക്കാത്തത് സാമൂഹ്യ വ്യാപനം ഉൾപ്പടെയുള്ള ഗുരുതര പ്രശ്നങ്ങൾക്കും വഴിവെച്ചെക്കാമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നുണ്ട്.