മുംബൈയിലെ മഴവെള്ളം നഗരത്തിന് ചുറ്റുമുള്ള ജലസേചനത്തിനും വ്യവസായങ്ങൾക്കും നാസിക്, അഹമ്മദ്നഗർ തുടങ്ങിയ നഗരങ്ങളിലെ ഹോർട്ടികൾച്ചറിനും ഉപയോഗിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ കത്ത്. എൻ.സി.പി അധ്യക്ഷന്‍ ശരദ് പവാർ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, മന്ത്രിമാരായ ബാലസഹേബ് തോറാത്ത്, അശോക് ചവാൻ, ജയന്ത് പാട്ടീൽ എന്നിവർക്കും കേന്ദ്രമന്ത്രി കത്തയിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും കനത്ത വെള്ളപ്പൊക്കം മൂലം മുംബൈ മഹാനഗരം ബുദ്ധിമുട്ടാറുണ്ട്. കനത്ത നഷ്ടങ്ങളാണ് വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്നത്. നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെടുന്നു, സ്വത്തും അടിസ്ഥാന സൌകര്യങ്ങളും ഇല്ലാതാകുന്നു. നഗരത്തിന്റെ എല്ലാം ഭാഗത്തും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഈ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ പ്രളയസാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഒരു പദ്ധതി തയ്യാറാക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് തനിക്ക് തോന്നുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കനത്ത മഴയില്‍ ലഭിക്കുന്ന വെള്ളം ജലദൗർലഭ്യം പരിഹരിക്കുന്നതിനായി ആഭ്യന്തര, മറ്റ് ഉപയോഗങ്ങൾക്കായി സംസ്ഥാനത്തെ വരൾച്ചബാധിത പ്രദേശങ്ങളിലേക്ക് അധിക വെള്ളം എത്തിക്കാമെന്നും ഗഡ്കരി പറഞ്ഞു.