India National

കാര്‍ഷിക നിയമം; ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഇ​റ​ങ്ങി​പ്പോ​യി, ബിൽ കീറി പ്രതിഷേധം

കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഇതിൽനിന്ന് ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു.

29 സം​ഘ​​ട​നക​ളു​മാ​യാ​ണ് കേ​ന്ദ്രം ച​ർ​ച്ച ന​ട​ത്തി​യ​ത്. എന്നാല്‍ കൃഷിവകുപ്പ് മന്ത്രിക്ക് പകരം ചര്‍ച്ചയില്‍ പങ്കെടുത്തത് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്നു. എന്നാല്‍ കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യമുയര്‍ത്തി കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചു. വി​വാ​ദ​മാ​യ കാ​ർ​ഷി​ക നി​യ​മ​ത്തി​ന്‍റെ പ​ക​ർ​പ്പു​ക​ൾ ക​ർ​ഷ​ക​ർ മ​ന്ത്രാ​ല​യ​ത്തി​ന​ക​ത്ത് കീ​റി​യെ​റി​യു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു.