സംസ്ഥാനത്ത് ഇന്ന് 8764 കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 7727 പേര് ഇന്ന് കോവിഡ് രോഗമുക്തി നേടി. 21 പേരാണ് സംസ്ഥാനത്തൊട്ടാകെ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. 95407 പേര് നിലവില്‍ ചികിത്സയിലുണ്ട്. 48253 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തി. കേവിഡ് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ തിരുവനന്തപുരം ജില്ലയില്‍ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Related News
അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് റെയ്ഡ്; മുൻ മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ നിന്നും നിർണ്ണായക രേഖകൾ ലഭിച്ചു
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടില്‍ വിജിലൻസ് നടത്തിയ പരിശോധനയില്‍ നിർണ്ണായകമായ രേഖകൾ ലഭിച്ചതായി സൂചന. 17 മണിക്കൂര്‍ നീണ്ട പരിശോധന ഇന്നലെ അര്‍ധരാത്രിയാണ് അവസാനിച്ചത്. രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമേ ബിനാമി ഇടപാടുകള്‍ സ്ഥിരീകരിക്കാനാകൂ എന്ന് വിജിലൻസ് വ്യക്തമാക്കി. രാവിലെ 8 മണിയോടെയാണ് ശാസ്തമംഗലം ശ്രീരംഗം ലെയിനിലുള്ള വി.എസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡിനെത്തിയത്. കേസിൽ ശിവകുമാറിനോടൊപ്പം പ്രതി ചേർത്ത ഡ്രൈവറായ ഷൈജു ഹരൻ, എൻ.എസ്.ഹരികുമാർ, എം.എസ്.രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് […]
തൃക്കാക്കരയില്‍ ഉമ തോമസ് വിജയിച്ചു; ഭൂരിപക്ഷം 25,016
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന് മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്. 2011ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിക്കുന്നത്. യുഡിഎഫിനു വേണ്ടി ബെന്നി ബഹനാന്, എല്‍ഡിഎഫിന്റെ എം.ഇ ഹസൈനാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. […]
‘ദുരന്തമുഖത്തെ ഒരുമ, ഇതാണ് എന്റെ കേരളാ മോഡൽ’: ശശി തരൂർ
ഒരു അപകടമുണ്ടാകുമ്പോൾ ജാതി, മത, വർഗ വ്യത്യാസമില്ലാതെ ഓടിയെത്തുന്നു. ഇതാണ് തന്റെ കേരള മാതൃകയെന്ന് ശശി തരൂർ ദുരന്തമുഖത്തെ ഒരുമയാണ് മലയാളികളെ വേറിട്ട് നിർത്തുന്നതെന്ന് ശശി തരൂർ എംപി. ഒരു അപകടമുണ്ടാകുമ്പോൾ മലയാളികൾ ജാതി, മത, വർഗ വ്യത്യാസമില്ലാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നു. ഇതാണ് തന്റെ കേരള മോഡൽ എന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. വെള്ളപ്പൊക്കം, മഹാമാരി, ഇപ്പോൾ വിമാനാപകടം.. മറ്റുള്ളവരിൽ നിന്ന് മലയാളികളെ വേറിട്ടുനിർത്തുന്നത് നമ്മുടെ ഐക്യമാണ്. ഒരു അപകടമുണ്ടാകുമ്പോൾ ജാതി, മത, വർഗ വ്യത്യാസമില്ലാതെ […]