അശാസ്ത്രീയമായി കണ്ടൈൻമെന്റ് സോണുകൾ നടപ്പാക്കി കടകൾ തുറക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം. പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റെയും നിലപാടിൽ പ്രതിഷേധിച്ച് വ്യാഴാഴച ജില്ലയിലെ മുഴുവൻ കടകളും അടച്ചിടും. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ തുടർച്ചയായി കടകൾ അടച്ചിടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്നത്. വ്യാഴാഴ്ച്ച് രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് കടകൾ അടച്ചിടുക. കണ്ടയ്മെന്റ് സോണുകളിൽ കടകൾ തുറക്കാൻ അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം. കണ്ടൈമെന്റ് സോണുകളിൽ സൂപ്പർ മാർക്കറ്റുകൾ തുറക്കാൻ അനുവദിക്കുകയും ചെറിയ കടകൾ അടപ്പിക്കുകയും ചെയ്യുന്നതായും വ്യാപാരികൾ ആരോപിക്കുന്നു. വാർഡ് ആർ.ആർ.ടി കളിൽ വ്യാപാരി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്ന് വ്യാപാരിവ്യയസായി ഏകോപന സമിതി ആവശ്യപ്പെട്ടു. മേലെ പാളയത്ത് ഇന്ന് വ്യാപാരികൾ സൂചന സമരം നടത്തി. പ്രദേശത്തെ തുറക്കാൻ അനുമതിയുള്ള കടകളും സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു അടച്ചിട്ടു.
Related News
ജമ്മുകശ്മീരിലെ അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
ജമ്മുകശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മരിച്ച ചിറ്റൂര്‍ സ്വദേശികളുടെ കുടുംബത്തിന് ധനസഹായം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. അതേസമയം അരകടത്തില്‍ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചിറ്റൂര്‍ സ്വദേശികളായ അനില്‍, സുധീഷ്, രാഹുല്‍, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറില്‍ നിന്നും പുറപ്പെട്ട മുംബൈ […]
ആനക്കള്ളക്കടത്തിന് പിന്നില്‍ വന്‍ മാഫിയെന്ന് റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ആനക്കള്ളക്കടത്തിന് പിന്നിൽ വൻ മാഫിയയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റ് റിപ്പോർട്ട്. കേസിലെ പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്കുണ്ട്. അന്വേഷണം നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ പ്രതികൾക്ക് സഹായകമാകുമെന്നും വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ആനക്കളളക്കടത്തിലെ അന്വേഷണം വനം മന്ത്രി ഇടപെട്ട് അട്ടിമറിച്ചതിന്റെ വാർത്ത മീഡിയവണ്‍ ആണ് പുറത്ത് കൊണ്ടുവന്നത്. ആനക്കള്ളക്കടത്ത് കേസിൽ അന്വേഷണം നിർത്തിവെയ്ക്കാൻ നിർദേശിച്ച ശേഷം വനം മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ […]
വൈക്കത്ത് വയോധിക ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ
വൈക്കത്ത് വയോധികരായ ദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തലയോലപ്പറമ്പ് മനക്കച്ചിറ കാളിവേലിൽ സൂര്യേന്ദ്രൻ 65, ഭാര്യ രമണി 58 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖബാധിതരായ പണിക്കു പോകാൻ കഴിയാതിരുന്ന ഇവർ സമീപവാസികളുടെ സഹായത്തിലാണ് കഴിഞ്ഞു വന്നത്. 20 വർഷമായി ഒരുമിച്ച് താമസിക്കുന്ന ഇവർക്ക് കുട്ടികൾ ഇല്ല. എന്നാൽ ഇതിനു മുമ്പുള്ള വിവാഹത്തിൽ ഇരുവർക്കും മക്കൾ ഉണ്ട്. ഇവർക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ കടവും, ഓണ ഫണ്ടിൽ പണം നൽകാനുള്ളതായും വിവരമുണ്ട്.