എല്‍.ഡി.എഫിലെത്താന്‍ ജോസ് കെ. മാണി വിഭാഗത്തിന് പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം. മൂന്ന് സിറ്റിംഗ് സീറ്റുകളുള്‍പ്പെടെ സി.പി.എം വിട്ട് നൽകിയേക്കും. റാന്നി ,പേരാമ്പ്ര, ചാലക്കുടി എന്നിവയാണ് വിട്ടുനല്‍കുക. 15 സീറ്റുകള്‍ വേണമെന്നാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. റാന്നി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാല, പൂഞ്ഞാർ, പുതുപ്പള്ളി, പിറവം, പെരുമ്പാവൂർ, തൊടുപുഴ, ഇടുക്കി, ചാലക്കുടി, പേരാമ്പ്ര, ഇരിക്കൂർ എന്നിവയാണ് ഏകദേശ ധാരണയായ സീറ്റുകള്‍. സി.പി.എം മൂന്ന് സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കിയേക്കും എന്നാണ് അറിയുന്നത്. അതേസമയം പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ മുന്നണിയിലുണ്ടാകില്ലെന്നും എന്‍.സി.പി നേതാവ് മാണി സി. കാപ്പന് പറഞ്ഞു.
Related News
പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്നു; സീരിയൽ നടി ഉൾപ്പെടെ അറസ്റ്റിൽ
പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂർ കലയ്ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള […]
താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് പി.ജയരാജന്
താന്‍ മാത്രമല്ല ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്. ഒഞ്ചിയം മേഖല കേന്ദ്രീകരിച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു ജയരാജന്റെ പരാമര്‍ശം. ബി.ജെ.പിയുടെ വോട്ട് നേടാനുള്ള യു.ഡി.എഫിന്റെ പാലമാണ് ആര്.എം. പിയെന്നും ജയരാജന് പറഞ്ഞു. ആര്.എം.പിയുടെ ശക്തികേന്ദ്രമായ ഓര്‍ക്കാട്ടേരി, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പി.ജയരാജന്റെ ഇന്നത്തെ പര്യടനം. യു.ഡി.എഫ് അക്രമരാഷ്ട്രീയം പറഞ്ഞ് പ്രചരണം നടത്തുന്ന വടകരയില്‍ അതിനെ പ്രതിരോധിച്ചായിരുന്നു പി.ജയരാജന്റെ പ്രസംഗം. താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി […]
ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; വിവാദ പരാമർശവുമായി ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി
ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് കേന്ദ്ര സർക്കാർ ശിവശക്തി എന്ന് പേരിട്ടതിന് പിന്നാലെ, ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി വിവാദ പരാമർശവുമായി രംഗത്ത്. ജിഹാദി ചിന്താഗതിക്കാരായ ആളുകൾ ചന്ദ്രനിൽ എത്തുന്നതിന് മുമ്പ് തന്നെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ശിവശക്തി പോയിന്റ് ഹിന്ദുരാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യണമെന്നാണ് സ്വാമി ചക്രപാണി പറഞ്ഞത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ചന്ദ്രനിലെ ഹിന്ദുരാഷ്ട്രത്തിന്റെ തലസ്ഥാനമായി ശിവ-ശക്തി പോയിന്റിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭയ്ക്കും സന്ത് […]