നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കായി വനിതാ ജഡ്ജിയെ അനുവദിച്ചു. എറണാകുളം സി.ബി.ഐ കോടതി ജഡ്ജിയാവും കേസ് പരിഗണിക്കുക. ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നിരവധി പരാതികള്‍ നല്കി ദിലീപ് കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി പ്രോസിക്യൂഷന് ആരോപിച്ചു. വിചാരണക്കോടതി മാറ്റുന്നതിനെതിരെ ദിലീപും പള്‍സര്‍ സുനിയും നല്കിയ ഹരജി കോടതി തള്ളി.
Related News
രാഷ്ട്രീയകാര്യ സമിതിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം
പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സമിതിക്ക് പ്രസക്തിയില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ രാഷ്ട്രീയകാര്യ സമിതിയുടെ നിലനില്പിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ച് സമിതിക്ക് പ്രസക്തിയില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. മാര്‍ച്ച് എട്ടിന് ചേരാനിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചു. അതിനിടെ കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതിയില്‍ തനിക്കെതിരായ വിമര്‍ശനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയതില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ മുല്ലപ്പള്ളി ഹൈകമാന്‍ഡിനെ അതൃപ്തി അറിയിച്ചതായാണ് സൂചന.
കേന്ദ്ര മന്ത്രിമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോയി; കര്‍ഷകരുമായുള്ള കേന്ദ്രത്തിന്റെ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയം
കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്ര മന്ത്രിമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോയി. നിയമം പൂർണമായും പിന്‍വലിക്കണമെന്ന് സമരക്കാർ ആവർത്തിച്ചു. ഒന്നര വർഷം നിയമം മരവിപ്പാക്കാമെന്ന തിനപ്പുറം ഒരു സമവായത്തിനും തയ്യാറാല്ലെന്നാണ് കേന്ദ്രമന്ത്രിമാർ അറിയിച്ചത്. ഒരു തരത്തിലുള്ള സമവായത്തിലേക്കും കര്‍ഷകര്‍ എത്തിയില്ലെങ്കില്‍ ചര്‍ച്ച വേണ്ടതില്ല എന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചതുതന്നെ. ഏകദേശം അര മണിക്കൂറില്‍ താഴെ മാത്രമാണ് ചര്‍ച്ച നടന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളും […]
മരട് ഫ്ലാറ്റ് കേസ്: മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസിക്കെതിരെ അന്വേഷണത്തിന് അനുമതി
മരട് ഫ്ലാറ്റ് കേസിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ.എ ദേവസിയെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ അനുമതി നല്കി. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിക്കാൻ കെ.എ ദേവസി അനുമതി നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മരടിലെ ഫ്ലാറ്റ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം, കേസില്‍ ദേവസിയെ പ്രതി ചേര്‍ക്കാന്‍ അനുമതി തേടികൊണ്ട് കഴിഞ്ഞ മാസമാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. മരടിലെ ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയതില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ അഴിമതി […]