International

ട്രംപ് ആശുപത്രി വിട്ടു; കോവിഡ് പോസിറ്റീവായിരിക്കെ മാസ്ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്നുദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. മൂന്നുദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും നമ്മളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോവിഡിനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. ആശുപത്രിയില്‍നിന്ന് വൈറ്റ് ഹൌസിലെത്തിയപ്പോഴായിരുന്നു ട്രംപിന്‍റെ പ്രതികരണം. മാത്രമല്ല, വൈറ്റ് ഹൌസ് ബാല്‍ക്കണിയില്‍വെച്ച് ട്രംപ് തന്‍റെ മാസ്ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രസിഡന്‍റ് കോവിഡ് മുക്തനായിട്ടില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.

ട്രംപ് ആശുപത്രി വിട്ടു; കോവിഡ് പോസിറ്റീവായിരിക്കെ മാസ്ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തു

മുഖ്യ ഉപദേശക ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ട്രംപിന്‍റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്നും വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് വീഡിയോ സന്ദേശത്തിലൂടെ ട്രംപ് തന്നെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ട്രംപ് കാര്‍ യാത്ര നടത്തിയത് വിവാദമായിരുന്നു.

ട്രംപിന് കോവിഡ് ബാധിച്ചത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി.