തൃശൂരില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം പ്രതിഷേധം സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പാലിച്ച് എല്ലാ ബ്രാഞ്ചുകളിലുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സി.പി.എം പ്രവര്‍ത്തകരെ തുടര്‍ച്ചയായി കൊലചെയ്യുന്നത് രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്താനാണ് സി.പി.എം തീരുമാനം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തൃശൂർ കുന്നംകുളം ചിറ്റിലങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ സനൂപിനെ കുത്തിക്കൊലപ്പെടുത്തുന്നത്. സനൂപിനൊപ്പമുണ്ടായിരുന്ന അഭിജിത്ത്, ജിതിൻ വിബു എന്നിവർക്കാണ് പരിക്കേറ്റു. കൊല നടത്തിയത് ആര്‍എസ്എസ്സും ബജ്റംഗദളുമാണെന്ന് സിപിഎം ആരോപിച്ചു.
ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നണ് പരുക്കേറ്റവര്‍ മൊഴി നല്‍കിയിരുന്നു. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്.