നവംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം. ദിനം പ്രതി ഇരുപതിനായിരം തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ അവസരം ലഭിക്കും. മക്ക ഗവർണ്ണറുടെ നേതൃത്വത്തിൽ നടന്ന എക്സികൂട്ടീവ് കമ്മറ്റി ഹറമിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനവും സന്ദർശനവും തിരിച്ച് കൊണ്ട് വരുന്നതോടൊപ്പം വിശ്വാസികൾക്ക് ഇരുഹറമുകളും പ്രാർത്ഥനക്കായി തുറന്ന് കൊടുക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ ഞായറാഴ്ച മുതൽ ദിനം പ്രതി 6000 ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ മാത്രമായിരിക്കും അവസരം നൽകുക.
Related News
കൽപന ചൗളയുടെ സ്മരണയ്ക്കായി ബഹിരാകാശ വാഹനത്തിന് പേരിടാൻ അമേരിക്ക
പുതിയ ബഹിരാകാശ വാഹനത്തിന് കൽപന ചൗളയുടെ പേരിടാൻ അമേരിക്ക. രാജ്യാന്തര സ്പേസ് സ്റ്റേഷനിലേക്ക് അയക്കാനിരിക്കുന്ന വാഹനത്തിനായിരിക്കും പേര് നൽകുക. കൽപന ചൗള നൽകിയ സംഭാവനകൾക്ക് ബഹുമതിയായാണ് പേരിടൽ. ഇന്ത്യക്കാരിയായ ആദ്യത്തെ ബഹിരാകാശ യാത്രികയാണ് കൽപന. എൻ ജി 14 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും പേടകം യാത്ര തിരിക്കുക. സെപ്റ്റംബർ 29ന് വെർജിനിയയിലെ വാലപ്സ് ഫ്ളൈറ്റ് ഫെസിലിറ്റിയിൽ നിന്നായിരിക്കും യാത്ര. രണ്ട് ദിവസത്തെ യാത്രക്ക് ശേഷം 3,629 കിലോഗ്രാം സാധനസാമഗ്രികളുമായി എൻ ജി14 സ്പേസ് സ്റ്റേഷനിലേക്കെത്തും. എസ് […]
രാജ്യദ്രോഹക്കേസ് തള്ളണമെന്ന മുശർറഫിന്റെ ഹരജി പാക് കോടതി നിരാകരിച്ചു
ആരോഗ്യകാരണങ്ങൾ മുൻനിർത്തി രാജ്യദ്രോഹക്കേസിൽ വിചാരണ മാറ്റിവെക്കണമെന്ന പാകിസ്ഥാൻ മുൻ സൈനിക മേധാവി ജന.പർവേസ് മുശർറഫിന്റെ അപേക്ഷ പാക് കോടതി തള്ളി. മുശർറഫിന്റെ അഭാവത്തിൽ കേസിൽ വിധി തീർപ്പാക്കാനാണ് പ്രത്യേക കോടതി തീരുമാനിച്ചത്. ആവർത്തിച്ച് കോടതിയിൽ ഹാജരാവാത്തതിന് മുശർറഫ് നിരത്തിയ വാദങ്ങളും ജസ്റ്റിസ് താഹിറ സഫ്ദർ അധ്യക്ഷയായ മൂന്നംഗ ബെഞ്ച് തള്ളി. മുഷറഫിന്റെ അഭിഭാഷകൻ ബാരിസ്റ്റർ സൽമാൻ സഫ്ദറിനെ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിൽ തടയുകയും ചെയ്തു. സുപ്രീം കോടതി വിധി പ്രകാരമാണ് ഇത്തരമൊരു നടപടിയെന്ന് പറഞ്ഞ ബെഞ്ച് മുഷ്റഫിനായി […]
കോവിഡ് 19: ഗള്ഫില് മരിച്ച മലയാളികളുടെ എണ്ണം 95 ആയി
കോവിഡിന് കീഴടങ്ങിയ മലയാളികളിൽ എഴുപതോളം പേർ യു.എ.ഇയിലാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 9 മലയാളികൾ ഇന്നലെ ഗൾഫിൽ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 95 ആയി ഉയർന്നു. കോവിഡിന് കീഴടങ്ങിയ മലയാളികളിൽ എഴുപതോളം പേർ യു.എ.ഇയിലാണ്. അഞ്ച് മലയാളികളാണ് യു.എ.ഇയിൽ മാത്രം ഇന്നലെ മരിച്ചത്. അജ്മാനിലാണ് രണ്ട് മരണം. കണ്ണൂർ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശി അബ്ദുൽ സമദ്, കുന്ദംകുളം പാർളിക്കാട് കുന്നുശ്ശേരി ചനോഷ് എന്നിവരാണ് അജ്മാനിൽ മരിച്ചത്. അബ്ദുൽ സമദിന് 58ഉം […]