ബംഗളൂരു യെലഹങ്കയിൽ എയർ ഷോ നടക്കുന്ന ഇടത്തെ വാഹന പാർക്കിംഗിന് സമീപം വൻ അഗ്നിബാധ. പാർക്ക് ചെയ്ത ഒരു വാഹനത്തിൽ നിന്നാണ് തീ പടർന്നത്. എയർ ഷോ താത്കാലികമായി നിർത്തിവെച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. 300ലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.
Related News
സൈന്യത്തിന്റെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം; വ്യവസായിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു
അക്കൗണ്ടില്‍ പണം ഇടാമെന്ന് വിളിച്ചയാള്‍ അബ്ദുള്‍ ജബ്ബാറിനോട് പറഞ്ഞു. പണമിടാന്‍ എ.ടി.എം കാര്‍ഡിന്റെ ഫോട്ടോ അയക്കാനും ആവശ്യപ്പെട്ടു. ആര്‍മിയുടേതെന്ന് വിശ്വസിപ്പിക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകളുടെ ഫോട്ടോ അയച്ചാണ് എ.ടി.എം കാര്‍ഡിന്റെ ഫോട്ടോ ചോദിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ അബ്ദുള്‍ ജബ്ബാര്‍ പിന്നീട് മറുപടി നല്‍കിയില്ല. തട്ടിപ്പിനെ കുറിച്ച് മീഡിയവണ്‍ സംഘം വാര്ത്തശേഖരിക്കുന്നതിനിടെ തട്ടിപ്പ് സംഘം അബ്ദുള്‍ ജബ്ബാറിനെ വീണ്ടും ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടു. മുമ്പ് നടന്ന തട്ടിപ്പ് ശ്രമങ്ങള്‍ക്കു സമാനമായി പ്രതികള്‍ അയക്കുന്ന സൈന്യത്തിന്റെ പേരിലുള്ള സ്മാര്‍ട്ട് കാര്‍ഡിന്റെ […]
10 വർഷത്തിലധികം ജയിലില്‍ കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ 10 വർഷത്തിലധികം കിടന്ന തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2011ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച ഉത്തരവാണ് ഹൈക്കോടതി ഫുള്‍ബെഞ്ച് റദ്ദാക്കിയത്. പുറത്തു വിട്ടവരുടെ വിവരങ്ങള്‍ ഗവർണർ ആറ് മാസത്തിനകം പുനപരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടിവരും.
വോട്ട് ചോദിച്ച് കണ്ണന്താനം കോടതിയില്‍ കയറി: സംഭവം വിവാദത്തില്‍
പറവൂര്‍: പറവൂരിലെത്തിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം വോട്ടഭ്യര്‍ത്ഥിച്ച് കോടതി മുറിയിലെത്തി. വ്യാഴാഴ്ചയാണ് പറവൂര്‍ അഡീഷണല്‍ സബ് കോടതില്‍ കണ്ണന്താനം വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയത്. അതേസമയം കണ്ണന്താനത്തിന്റെ വോട്ടഭ്യര്‍ത്ഥന വന്‍ വിവാദമായിരിക്കുകയാണ്. രാവിലെ ബാര്‍ അസോസിയേഷന് പരിസരത്ത് വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്ന സ്ഥാനാര്‍ത്ഥി അവിടെ വോട്ടഭ്യര്‍ഥിച്ചശേഷം സമീപത്തുള്ള കോടതി മുറിയിലേക്ക് കയറി ചെല്ലുകയായിരുന്നു. കോടതി ചേരാനുള്ള സമയത്തായതിനാല്‍ കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാര്‍ഥി കോടതിമുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം. സ്ഥാനാര്‍ഥികള്‍ കോടതിക്കുള്ളില്‍ കയറി വോട്ടുചോദിക്കുക പതിവില്ലെന്നും കണ്ണന്താനം […]