വാഗമണ്‍ സൂയിസൈഡ് പോയിന്റില്‍ തൂക്കുപാലം പൊട്ടിവീണ് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ വേദപാഠ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. വീഴ്ച്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ ഒരു കന്യാസ്ത്രീയുടെ നില ഗുരുതരമാണ്.
ഡി.ടി.പി.സി വാടകക്ക് കൊടുത്ത പാലമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര് കയറേണ്ടിടത്ത് 25 പേരോളം കയറിയതാണ് അപകടകാരണമെന്നാണ് സൂചന.