പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയാണ് പണം തട്ടുന്നത്, കാസര്‍കോട് കുംബള എസ്.ഐ രാജീവന്‍ കെ.പി.വിയുടെ വ്യാജ ഫേസ് ബുക്ക് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്
വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് സജീവമാകുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയാണ് പണം തട്ടുന്നത് . കാസര്‍കോട് കുംബള എസ്.ഐ രാജീവന്‍ കെ.പി.വിയുടെ വ്യാജ ഫേസ് ബുക്ക് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഗൂഗിള്‍ പേ വഴി പണമയക്കാന്‍ സുഹൃത്തുക്കള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തൃശ്ശൂര്‍ വരന്തരപ്പള്ളി എസ്.ഐ ഐ.സി ചിത്തരഞ്ജന്‍റെ വ്യാജ അക്കൌണ്ട് വഴിയും സമാന രീതിയില്‍ പണം തട്ടിയിരുന്നു.
സബ് ഇന്‍സ്പെക്ടര്‍മാരുടെ സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം അവരുമായി വിശ്വാസ്യതയുണ്ടാക്കിയ ശേഷമാണ് പണം ഓണ്‍ലൈനായി അയച്ചുതരാന്‍ ആവശ്യപ്പെടുന്നത്. 10,000നും 20,000 നും ഇടയിലുള്ള തുകയണ് ഇത്തരത്തല്‍ ആവശ്യപ്പെടുന്നത്. തരതമ്യേന ചെറിയ തുകയാണ് എന്നതിനാല്‍ തന്നെ മിക്ക സുഹൃത്തുക്കളും പണം അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ കരുതിയിരിക്കണമന്നും പൊലീസും സൈബര്‍ സെല്ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.