പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 74 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെയാണെങ്കില്‍ 74 ശതമാനത്തിലധികം നിക്ഷേപത്തിനും അനുമതിയുണ്ട്. അതേസമയം നടപടി ദേശ സുരക്ഷയെ ബാധിക്കില്ലെന്നും കൂടുതല്‍ ശക്തി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും വിദേശ നിക്ഷേപം അനുവതിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയം സ്വാഗതം ചെയ്യുകയും ചെയ്തു. വിവിധ മോഖലയില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഈ പുതിയ നടപടി എന്നതാണ് ഏറെ ശ്രദ്ധേയം.
Related News
‘അമേരിക്കയെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ കര്‍ഷകരെ കുറിച്ചും ആശങ്കപ്പെടൂ’; വിജേന്ദര്‍ സിംഗ്
അമേരിക്കയിലെ ആക്രമണത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ കൊടുംതണുപ്പില്‍ ഇന്ത്യന്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്ന കര്ഷകരെക്കുറിച്ചോര്ത്തും ആശങ്കപ്പെടണമെന്ന് ബോക്സര്‍ വിജേന്ദര്‍ സിംഗ്. ‘ആളുകള്‍ക്ക് അമേരിക്കയെ കുറിച്ച് ആശങ്കയുണ്ട്. അവിടെ എന്താണ് അവിടെ സംഭവിക്കുന്നതോര്‍ത്ത്. നമ്മുടെ കര്‍ഷകര്‍ കൊടും തണുപ്പില്‍ തെരുവുകളിലാണ്. അവരെക്കുറിച്ചും ആശങ്കപ്പെടൂ’; വിജേന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ യു.എസ് പാര്‍ലമെന്റ് ആക്രമിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നതിന് പിന്നാലെയാണ് ബോക്സര്‍ വിജേന്ദര്‍ സിംഗ് വിമര്‍ശനം ഉന്നയിച്ചത്. ‘വാഷിംഗ്ടണിലുണ്ടായ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. […]
100 ശതമാനം വിജയം കൊയ്ത് 31 സ്കൂളുകള്‍; മികച്ച വിദ്യാഭ്യാസ ജില്ലയായി കുട്ടനാട്
എസ് എസ് എൽ സി പരീക്ഷയിൽ 31 സ്കൂളുൾ നൂറു ശതമാനം വിജയം കൈവരിച്ചതിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ജില്ലയായി മാറിയിരിക്കുകയാണ് കുട്ടനാട് . 99.1 ശതമാനം വിദ്യാർത്ഥികളും വിജയിച്ചതോടെയാണ് ഈ അഭിമാന നേട്ടത്തിന് കേരളത്തിന്റെ നെല്ലറ അർഹരായത്. ഏറ്റവും നിർണായകമായ അദ്ധ്യയന ദിവസങ്ങളാണ് കുട്ടനാട്ടിലെ വിദ്യാർത്ഥികൾക്ക് മഹാ പ്രളത്തിൽ നഷ്ടമായത്. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നശിച്ച അവർ മാസങ്ങളോളമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കേണ്ടി വന്നത്. പക്ഷെ ഒരു പരീക്ഷണങ്ങളിലും പരാജയപ്പെടാൻ ആ വിദ്യാർത്ഥികൾ ഒരുക്കമായിരുന്നില്ല . […]
ജമ്മു കാശ്മീരിൽ ഭീകരാക്രമണം; അപ്നി പാർട്ടി നേതാവിനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി
ജമ്മുകശ്മീരിലെ കുൽഗാമിൽ വീണ്ടും ഭീകരാക്രമണം.അപ്നി പാർട്ടി നേതാവ് ഗുലാം ഹസൻ ലോണിനെയാണ് ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. തെക്കൻ കശ്മീരിലെ ദേവ്സറിലാണ് സംഭവം. പത്ത് ദിവസത്തിനിടെ കശ്മീരിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയ പ്രവർത്തകനാണ് ഗുലാം ഹസൻ. സംഭവത്തിൽ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്ത്തി തുടങ്ങിയ നേതാക്കൾ അനുശോചിച്ചു. കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവടക്കം ഭകരരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.സ്ഥലത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി, ഏഴ് മാസങ്ങള്‍ക്ക് ശേഷം 2020 […]