ചെെനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് വലിയ ചൈന വിരുദ്ധ വികാരം ഉടലെടുത്തിരുന്നു. തുടര്‍ന്ന് പ്രതികാര നടപടി എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെെനീസ് ആപുക്കള്‍ നിരോധിക്കുകയും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ നിന്ന് മോദി സർക്കാർ 1350 മില്യണ്‍ യുഎസ് ഡോളർ (9202 കോടി ഇന്ത്യന്‍ രൂപ) വായ്പയെടുത്തിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
പാര്‍ലമെൻറില്‍ കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജൂണ്‍ 19ന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്മെൻറ് ബാങ്ക് (എഐഐബി)യില്‍ നിന്നായിരുന്നു ആദ്യ വായ്പയെടുത്തത്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജ്നയുടെ പദ്ധതികളുമായി ബന്ധപ്പെട്ട് 750 ദശലക്ഷം യുഎസ് ഡോളറിന്റെ (5521 കോടി രൂപ) വായ്പാ കരാര്‍ ആണ് ഒപ്പുവച്ചത്. ചൈനയാണ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമ. 26.61 ശതമാനം ഓഹരിയാണ് ചൈനയുടെ പക്കലുള്ളത്. ഇന്ത്യയുടെ പക്കല്‍ 7.6 ശതമാനവും.
കേന്ദ്ര ഐ.ടി മന്ത്രാലയം പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. എന്നാല്‍, ചൈന വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയായിരുന്നു. സംഘര്‍ഷം തുടരവേ മെയ് എട്ടിന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ബാങ്കില്‍ നിന്ന് വായ്പയെടുത്തു. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് സാമ്പത്തിക പിന്തുണ തേടിയായിരുന്നു വായ്പ.
ചെെനീസ് ബാങ്കില്‍ നിന്ന് വന്‍തുക കടമെടുത്ത വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. മോദി താങ്കള്‍ ആരേയാണ് ഭയപ്പെടുന്നത്. ഇന്ത്യന്‍ സെെന്യത്തിന്റെയോ , ചെെനയുടെയോ അരുടെ പക്ഷത്താണ് മോദി സര്‍ക്കാറെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു.