India National

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്; രോഗികള്‍ക്കുള്ള ഓക്സിജന്‍ ക്ഷാമം രൂക്ഷം

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്. മരണ സംഖ്യ 80,000 കടന്നു. കോവിഡിനെ തുടർന്ന് രാജ്യത്ത് രോഗികള്‍ക്കുള്ള ഓക്സിജൻ ക്ഷാമം രൂക്ഷമാകുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ചവർ 83,809 ആണ്. മരണം 1054. കഴിഞ്ഞ 5 ദിവസം തുടർച്ചയായി 90,000ത്തിനു മുകളിലായിരുന്നു പ്രതിദിന കണക്ക്. മൊത്തം രോഗികൾ 49 ലക്ഷം കടന്നു. മരണസംഖ്യ 80,776 ആയി വർദ്ധിച്ചു എന്നാൽ രോഗം മാറിയവരുടെ എണ്ണത്തിൽ വർദ്ധനയുണ്ട്, 38 ലക്ഷം. അതായത് 78.28 %. രോഗപരിശോധന 5 കോടി 83 ലക്ഷമായി കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 10 ലക്ഷം പരിശോധന നടന്നു.

രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുകയാണ്. മഹാരാഷ്ട്ര യടക്കം സംസ്ഥാനങ്ങൾ ഓക്സിജൻ സിലിണ്ടറുകൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിൽ10,000 സിലിണ്ടറുകളുടെ കുറവുകൾ ഉണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഒഡീഷയിൽ രോഗികളില്ലാത്തതിനാൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ പൂട്ടാൻ തീരുമാനിച്ചു. ഡൽഹിയിൽ 3 എം. എൽ.എമാർക്ക് കോവിഡ്. സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 5 മാസത്തെ ഇടവേളയ്ക്കു ശേഷം ഡൽഹിയിൽ ജിമ്മുകളും യോഗ സെന്‍ററുകളും പ്രവർത്തിച്ചു തുടങ്ങി. അടച്ചു പൂട്ടലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. അടച്ചുപൂട്ടലിൽ എത്ര അതിഥി തൊഴിലാളികൾ മരിച്ചു എന്നും എത്രത്തോളം തൊഴിൽ നഷ്ടമുണ്ടായെന്നും സർക്കാരിന് അറിയില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.