മലപ്പുറം പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടിത്തം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. സംഭവത്തെ തുടർന്ന് ആശുപത്രിയിലെ രോഗികളെ തൊട്ടടുത്ത മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്ത് മണിയോടെയാണ് സംഭവം. ജനറേറ്റർ കെട്ടിടത്തിന് സമീപത്തുനിന്ന് തീ പടരുകയായിരുന്നു. ആശുപത്രി കെട്ടിടം ഭാഗികമായി കത്തിനശിച്ചു.
Related News
ശബരിമലക്ക് ബജറ്റിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി
ശബരിമലക്ക് സംസ്ഥാന ബജറ്റിൽ പ്രത്യേക പരിഗണനയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് . പ്രളയ സെസിൽ നിന്ന് ചെറുകിട വ്യാപാരികളെ ഒഴിവാക്കും. കെ.എസ്.ആർ.ടി.സിക്ക് 1000 കോടിയുടെ സഹായം ബജറ്റിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനുളള പദ്ധതികളാകും ഇത്തവണത്തെ ബജറ്റിന്റെ സവിശേഷതയെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക് പ്രളയസെസിൽ നിന്ന് ചെറുകിട വ്യാപാരികളെ ഒഴിവാക്കുമെന്നും വ്യക്തമാക്കി. ശബരിമല വിഷയത്തിലൂടെ ദേവസ്വം ബോർഡിനുണ്ടായ നഷ്ടം പരിഹരിക്കാനുളള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. സംസ്ഥാനത്തിന്റെ ചെലവും വരുമാനവും തമ്മിലുളള അന്തരം വർദ്ധിക്കുന്നത് […]
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു
മാധ്യമ പ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിറാജ് കുടുംബത്തിന്റെ പേരിലാണ് പ്രതിഷേധം. പൊലീസിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചായിരുന്നു കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ രക്ത സാമ്പിളെടുക്കാന്‍ 9 മണിക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ച് മദ്യത്തിന്റെ അംശമില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. കൂടാതെ ശ്രീരാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ […]
എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു
അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മുന്‍ കേന്ദ്ര മന്ത്രിയും ജനതാദള്‍ നേതാവും രാജ്യാസഭാംഗവുമായ എം പി വീരേന്ദ്ര കുമാര്‍ അന്തരിച്ചു. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്. വിടവാങ്ങിയത് പത്രാധിപരും എഴുത്തുകാരനുമായി തിളങ്ങിയ സോഷ്യലിസ്റ്റ് നേതാവ്. പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്കുമാർ(ജോയന്റ് […]