രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,136 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48,46,428 ആയി. ഇതില്‍ 9,86,598 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 37,80,108 പേര് രോഗമുക്തരായി. 79,722 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
Related News
രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ 60 കാരൻ അറസ്റ്റിൽ
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്ക് വധഭീഷണി കത്തയച്ചയാൾ അറസ്റ്റിൽ. 60 കാരൻ ഐഷിലാൽ ജാം എന്ന ദയാസിംഗാണ് പിടിയിലായത്. കത്തയച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ക്രൈംബ്രാഞ്ച്) നിമിഷ് അഗർവാൾ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. യാത്ര മധ്യപ്രദേശിലെ ഇൻഡോറിൽ പ്രവേശിച്ചയുടൻ രാഹുൽ ഗാന്ധിക്ക് നേരെ ബോംബെറിയുമെന്ന് കത്ത് അയച്ചയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇൻഡോറിലെ ഒരു മധുരപലഹാരക്കടയ്ക്ക് പുറത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്. പിന്നാലെ ഇന്ത്യൻ ശിക്ഷാ […]
നവംബറില്‍ ഇന്ത്യന്‍ സിഖുകാര്‍ക്കായി പാകിസ്ഥാന് അതിര്‍ത്തി തുറക്കും
ന്യൂഡല്‍ഹി: ദേവാലയ സന്ദര്‍ശനത്തിനായി നവംബറില്‍ ഇന്ത്യന്‍ സിഖുകാര്‍ക്കായി പാകിസ്ഥാന് അതിര്‍ത്തി തുറക്കും. ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവാലയ സന്ദര്‍ശനമാണ് ഇത്. ഓരോ ദിവസവും ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഇവിടെ സന്ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന് പാക്കിസ്ഥാന് വ്യക്തമാക്കി. നവംബര്‍ 9 ന് മുമ്ബ് എല്ലാ ക്രമീകരണങ്ങളും നടക്കുമെന്ന് പാകിസ്ഥാന് പ്രോജക്ട് ഡയറക്ടര്‍ അതിഫ് മജിദ് ആരാധനാലയത്തില്‍ പറഞ്ഞു. കശ്മീര്‍ മേഖലയില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇസ്ലാമാബാദും ന്യൂഡല്‍ഹിയും തമ്മിലുള്ള സഹകരണത്തിന്റെ അടയാളമാണ് ഈ തീര്‍ത്ഥാടനം. ഗുരുദ്വാര ദര്‍ബാര്‍ […]
നിയമപരമായ പൂര്‍ണ അനുമതി കിട്ടിയ ശേഷമാണ് മരടില്‍ ഫ്ലാറ്റ് നിര്‍മാണം തുടര്‍ന്നതെന്ന് ജെയിന് കണ്‍സ്ട്രക്ഷന്‍സ്
ഹൈക്കോടതിയില്‍ നിന്ന് നിയമപരമായ പൂര്‍ണ അനുമതി കിട്ടിയ ശേഷമാണ് മരടില്‍ ഫ്ലാറ്റ് നിര്‍മാണം തുടര്‍ന്നതെന്ന് ജെയിന് കണ്‍സ്ട്രക്ഷന്‍സ്. ഫ്ലാറ്റ് പൊളിയ്ക്കുക എന്നത് വലിയ ദുരന്തമാണ്. ഫ്ലാറ്റുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന കുടുംബങ്ങളെ സഹായിക്കുമെന്നും വൈസ് ചെയര്മാന് ആര്. വാസുദേവന്‍ മീഡിയവണിനോട് പറഞ്ഞു.