International

സമാധാന നൊബേല്‍ പുരസ്കാരത്തിന് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തു

ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അദ്ദേഹം രണ്ടാം തവണയാണ് യു.എസ് പ്രസിഡന്റിനെ ഈ പുരസ്‌കാരത്തിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാന്‍ ഒട്ടനവധി പേര്‍ക്ക് സാധിക്കും. എം.പിമാര്‍ക്കും ഗവണ്‍മെന്റ് പ്രതിനിധികള്‍ക്കും സര്‍കാലാശാല പ്രൊഫസര്‍മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും നാമനിര്‍ദേശം നല്‍കാവുന്നതാണ്.

ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നതായി ക്രിസ്റ്റ്യന്‍ ട്രൈബ്രിംഗ് പറഞ്ഞു. പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത മറ്റുള്ള അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.