India National

‘കുറഞ്ഞ ഭരണം, പരമാവധി സ്വകാര്യവല്‍കരണം ‘ ഇതാണ് മോദിയുടെ സ്വപ്നമെന്ന് രാഹുല്‍ ഗാന്ധി

യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ക​വ​ർ​ന്നെ​ടു​ത്തു ബി​.ജെ.​പി സ​ർ​ക്കാ​രി​ന്‍റെ അ​ടു​പ്പ​ക്കാ​രെ മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രി​ക മാ​ത്ര​മാ​ണു കേന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സ​ർ​ക്കാ​ർ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ അ​പ​ല​പി​ച്ചാ​ണു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. ധനകാര്യ വിഭാഗത്തിന്‍റെ അനുമതിയില്ലാതെ പുതിയ പദവികൾ സൃഷ്ടിക്കരുതെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ വിമര്‍ശനം

കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തു മ​ര​വി​പ്പി​ക്കു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ ഒ​ഴി​വു​ക​ഴി​വു പ​റ​യു​ക​യാ​ണ്. യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി ക​വ​ർ​ന്നെ​ടു​ത്തു ബി​.ജെ.​പി സ​ർ​ക്കാ​രി​ന്‍റെ അ​ടു​പ്പ​ക്കാ​രെ മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രി​ക മാ​ത്ര​മാ​ണു കേന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും രാ​ഹു​ൽ കുറ്റപ്പെടുത്തി. കു​റ​ച്ചു ഭ​ര​ണം, കൂ​ടു​ത​ൽ സ്വ​കാ​ര്യ​വ​ത്ക്ക​ര​ണം എ​ന്ന​താ​ണു മോ​ദി സ​ർ​ക്കാ​രി​ന്‍റെ ചി​ന്ത​യെ​ന്നും നി​യ​മ​നം മ​ര​വി​പ്പി​ച്ച മാ​ധ്യ​മ റി​പ്പോ​ർ​ട്ട് പ​ങ്കു​വ​ച്ചു​കൊ​ണ്ടു രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.