India National

നിയന്ത്രണ രേഖയിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി ഇന്ത്യ

സൈന്യത്തിന് സഞ്ചാരത്തിനായുള്ള ശ്രീനഗർ – ലെ ഹൈവെ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

പാങ്കോങ്സോ തടാകത്തോട് ചേർന്ന നിയന്ത്രണ രേഖയിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി ഇന്ത്യ. മേഖലയില്‍ കൂടുതല്‍ സൈന്യത്തെ എത്തിച്ചു. സൈന്യത്തിന് സഞ്ചാരത്തിനായുള്ള ശ്രീനഗർ – ലെ ഹൈവെ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ഇന്ത്യ – ചൈന സംഘർഷം പരിണിത ഫലങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും അതിനാല്‍ ഇരു രാജ്യങ്ങളും ഒത്തുതീര്‍പ്പില്‍ എത്തേണ്ടത് പ്രധാനമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചു.

അതേസമയം പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും സംഘർഷം ഒഴിവാക്കാന് ഇന്ത്യ സൈന്യത്തെ പിന്വലിക്കണമെന്നുമാണ് ചൈനയുടെ പ്രതികരണം. ചൈന കൈലാഷ് – മന്‍സരോവർ മേഖലയില്‍ മിസൈല്‍ സൈറ്റ് നിർമ്മിച്ചതായും ജെ20 ഫൈറ്റവർ വിമാനങ്ങള്‍ ലഡാക്കില്‍ എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.