കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ആലോചന. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും പൊലീസ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.
പെരിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണ്. വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും പ്രതികള്‍ ആക്രമിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നാം പ്രതി പീതാംബരൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചും കൂട്ടുപ്രതികൾ വടിവാൾ ഉപയോഗിച്ചുമാണ് കൊല നടത്തിയത്. കൊലപാതകത്തിന്റെ സൂത്രധാരൻ പീതാംബരൻ ആണെന്നും ഇക്കാര്യങ്ങൾ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്.