India National

കോടതിയലക്ഷ്യക്കേസ്; വിജയ് മല്യയുടെ പുനഃപരിശോധന ഹരജി സുപ്രീം കോടതി വിധി പറയാൻ മാറ്റി

കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു

കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച പുനഃപരിശോധന ഹരജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. കോടതിയുത്തരവിന് വിരുദ്ധമായി ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സ്വത്തുവകകൾ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യക്കേസിന് കാരണമായി.

2017ലാണ് മല്യയെ കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരിൽ ഹാജരാകാനും നിർദേശിച്ചിരുന്നു. ഇതിനിടെയാണ് കോടതി നടപടിക്കെതിരെ വിജയ് മല്യ പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്.