ഇത് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂർവമായ നീക്കമാണ്. തെളിവുകൾ നശിപ്പിക്കാനുള്ള നീക്കതിനെതിരെ പ്രതിപക്ഷം പോരാടും ചെന്നിത്തല പറഞ്ഞു
സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. എന്നാല്‍ സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം അട്ടിമറിയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അരോപിച്ചു.
അതേസമയം സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
“എല്ലാ വിവരങ്ങളും പൊതുഭരണ വകുപ്പിലാണ്. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകൾ, പൊളിറ്റിക്കൽ ക്ലിയറൻസുകൾ ഉൾപ്പെടെയുള്ള രേഖകൾ ഇവിടെയാണ്. അവിടെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇത് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂർവമായ നീക്കമാണ്. തെളിവുകൾ നശിപ്പിക്കാനുള്ള നീക്കതിനെതിരെ പ്രതിപക്ഷം പോരാടും” ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കമാണിതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന ഭയമാണിതിന് കാരണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി ജലിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് തീപിടുത്തതിന് പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
”സെക്രട്ടേറിയറ്റിനകത്ത് തീപിടിച്ചതല്ല, കത്തിച്ചതാണ് എന്നുള്ള ആക്ഷേപം വളരെ ശക്തമാണ്. ഗൗരവമായിട്ടുള്ള അന്വേഷണം വേണം. ഇടിമിന്നൽ ഇല്ലാതെ ഇടിമിന്നലുണ്ടായെന്ന് പറഞ്ഞ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടന്നു. കേസന്വേഷണം പ്രോട്ടോകോൾ വിഭാഗത്തിലേക്ക് എത്തുമ്പോളാണ് ഇങ്ങനെ ഒരു തീപിടുത്തം സുരേന്ദ്രൻ” പറഞ്ഞു.
ഇന്ന് അഞ്ചു മണിയോടെയായാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.