Cricket Sports

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകുമോ?

രഞ്ജി ട്രോഫിയിലെ പുതുക്കിയ നിയമമനുസരിച്ച് നേരത്തെ യോഗ്യത നേടിയ ടീമുകളെക്കൂടാതെ എലൈറ്റ് എ & ബി ഗ്രൂപ്പിലെ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന അഞ്ച് ടീമുകള്‍ക്കും ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ലഭിക്കും. വിധര്‍ഭ, കര്‍ണ്ണാടക, ഗുജറാത്ത്, സൌരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ബംഗാള്‍, കേരളം തുടങ്ങി പത്തിലധികം ടീമുകളാണ് ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ ഇനിയുള്ള കളികളുടെ വിധികള്‍ക്കായി കാത്തിരിക്കുന്നത്. അതില്‍ കേരളത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കേണ്ടത് തന്നെയാണ്.

എലൈറ്റ് ഗ്രൂപ്പ് എ & ബിയില്‍ എട്ടാം സ്ഥാനത്താണ് കേരളം. കേരളത്തിന് ഇനി ക്വാട്ടര്‍ ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ വലിയൊരു വിജയം അത്യന്താപേക്ഷിതമാണ്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ കേരളത്തിന് മറ്റ് ടീമുകള്‍ക്കൊപ്പം പ്രതീക്ഷ നില നിര്‍ത്താം. അടുത്ത കളി ബോണസ് പോയിന്‍റോടെ കേരളം ജയിക്കുകയാണെങ്കില്‍ കേരളത്തിന്‍റെ വിധി നിര്‍ണ്ണയിക്കുന്നത് സൌരാഷ്ട്ര – കര്‍ണ്ണാടക മത്സരമായിരിക്കും. ഈ മത്സരം സമനിലയാവാതിരുന്നാല്‍ മതി, ആര് ജയിച്ചാലും അത് കേരളത്തെ ബാധിക്കില്ല. എങ്കിലും കേരളത്തെക്കാള്‍ സാധ്യത കല്‍പ്പിക്കുന്ന നിരവധി ടീമുകള്‍ പട്ടികയിലുള്ളത് കൊണ്ട് ഇത് ചെറിയ കളിയാവില്ല.