നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തത് കാരണം റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൌദി ജവാസാത്ത്. കാലാവധി അവസാനിക്കുന്നവരുടെ റീ എന്‍ട്രി നീട്ടി നല്‍കും. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇതോടെ വിമാന സര്‍വീസ് തുടങ്ങുന്ന മുറക്ക് ആളുകള്‍ക്ക് സൌദിയിലേക്ക് തിരിച്ചെത്താം. കന്പനികളുടെ മുഖീം പോര്‍ട്ടല്‍ വഴിയും റീ എന്‍ട്രി നീട്ടാന്‍ സൌകര്യമുണ്ട്. ഈ സൌകര്യം ലഭിക്കാത്തവര്‍ക്കെല്ലാം റീ എന്‍ട്രി നീട്ടി ലഭിച്ചേക്കും. നാട്ടിലേക്ക് പോകാനുള്ള എക്സിറ്റ് വിസാ കാലാവധി അവസാനിക്കുന്നവരുടേയും കാലാവധികള്‍ നീട്ടി നല്‍കുമെന്ന് സൌദി ജവാസാത്ത് അറിയിച്ചു. ഇതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഒരു ചോദ്യത്തിന് മറുപടിയായാണ് ജവാസാത്ത് ട്വിറ്ററില്‍ പ്രതികരിച്ചത്.
Related News
ഒളിമ്പിക്സ് വില്ലേജ് തുറന്നു
ടോക്യോ ഒളിമ്പിക്സ് വില്ലേജ് തുറന്നു. ഒളിമ്പിക്സിൽ പങ്കെടുത്താനെത്തുന്ന അത്ലീറ്റുകളിൽ പലരും ഒളിമ്പിക്സ് വില്ലേജിലാണ് താമസിക്കുക. കൊവിഡ് കാലത്ത് സുരക്ഷിതമായി മത്സരങ്ങൾ നടത്താൻ വേണ്ട മുൻകരുതലുകളൊക്കെ കൈക്കൊണ്ടിട്ടുണ്ടെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മറ്റി പ്രസിഡൻ്റ് തോമസ് ബാക് പറഞ്ഞു. ടോക്യോ നഗരത്തിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ഒളിംപിക് സംഘാടക സമിതി തീരുമാനിച്ചിരുന്നു. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ടോക്കിയോ നഗരത്തിൽ ജൂലെ 12 മുതൽ ഓഗസ്റ്റ് 22 വരെ അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജൂലെ […]
അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങാതെ ചൈന; തിരിച്ചടി നല്‍കണമെന്ന് പ്രതിപക്ഷം
ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്. ഇന്ത്യ – ചൈന അതിർത്തിയിലെ സേനാ പിന്മാറ്റം നിലച്ച സ്ഥിതിയില്‍. പാങ്കോങ് സോ, ദപ്സാങ് എന്നീ മേഖലകളില്‍ നിന്നും പിന്‍വാങ്ങാന്‍ ചൈന തയ്യാറായിട്ടില്ല. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷന്‍ യോഗത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷന്‍ നാല് തവണയും കമാന്‍ണ്ടര്‍ തല ചർച്ച അഞ്ച് തവണയും […]
കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ
അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്ത് താലിബാൻ. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്ഗാനിലെ ഹെറത്, ഗസ്നി പ്രദേശങ്ങൾ നേരത്തെ താലിബാൻ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാർ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളിൽ 12 എണ്ണവും താലിബാന്റെ കൈയിലായി. അഫ്ഗാനിലെ നിലവിലെ പശ്ചാത്തലം കണക്കിലെടുത്ത് കാബൂൾ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തേക്ക് 3000 സൈനികരെ അയച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉടൻ മടങ്ങിയെത്തണമെന്ന് കേന്ദ്രസർക്കാരും നേരത്തെ അറിയിച്ചിരുന്നു. […]