ജിമെയില്‍ ഉപയോക്താക്കള്‍ മെയില്‍ അയക്കാനോ ഫയല്‍ അറ്റാച്ച് ചെയ്യാനോ കഴിയാത്ത പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്പരം പങ്കുവെച്ചപ്പോഴാണ് ഗൂഗിള്‍ സര്‍വീസ് തകരാറായതാണ് കാരണം എന്ന് വ്യക്തമായത്.
ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയില്‍ പണിമുടക്കി. ലോകമെങ്ങുമുള്ള ജിമെയില്‍ ഉപയോക്താക്കള്‍ മെയില്‍ അയക്കാനോ ഫയല്‍ അറ്റാച്ച് ചെയ്യാനോ കഴിയാത്ത പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്പരം പങ്കുവെച്ചപ്പോഴാണ് ഗൂഗിള്‍ സര്‍വീസ് തകരാറായതാണ് കാരണം എന്ന് വ്യക്തമായത്. ജി മെയിലിന് മാത്രമല്ല, ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടിട്ടുണ്ട്. പക്ഷേ, തകരാറിനെകുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മാത്രമാണ് വിഷയത്തില്‍ ഗൂഗിള്‍ നല്കുന്ന വിശദീകരണം.
#Gmail എന്ന ഹാഷ്ടാഗില് ഗൂഗിളിന്റെ സര്‍വീസിലുണ്ടായ തകരാര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു . മെയില്‍ അയക്കുന്നത് പോയിട്ട് ലോഗിന്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. ഇന്ന് രാവിലെയാണ് ജിമെയില്‍ അടക്കമുള്ള ഗൂഗിളിന്റെ സേവനങ്ങള്‍ അപ്രത്യക്ഷമായത്.
ഗൂഗില്‍ ഡ്രൈവിലും പ്രശ്നങ്ങളുണ്ടെന്നും ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും നിരവധിയാളുകളാണ് പരാതിപ്പെടുന്നത്. സേവനം തടസപ്പെട്ടതായി ഗൂഗിളും വ്യക്തമാക്കിയിട്ടുണ്ട്. തകരാറിന്റെ കാരണം അന്വേഷിക്കുകയാണെന്നും ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് ഗൂഗിള്‍ വിശദമാക്കുന്നത്.
കഴിഞ്ഞ ദിവസം ഗൂഗിള്‍ പേ ക്കും സമാനമായ പ്രശ്നമുണ്ടായിരുന്നു. തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ പേ ആപ്പ് അപ്രത്യക്ഷമായിരുന്നു.