ശക്തമായ രാഷ്ട്രീയ പിന്‍ബലമില്ലാതെ സ്വര്‍ണക്കടത്ത് സാധ്യമല്ലെന്നും എം ശിവശങ്കറിനെക്കൂടാതെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരെ കണ്ടെത്താന്‍ സമഗ്രാന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്നക്ക് കിട്ടിയ കമ്മീഷന്‍ ആര്‍ക്കൊക്കെ വീതം വച്ചുവെന്നത് പരിശോധിക്കണം. തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ടീമില്‍ സ്വപ്നാ സുരേഷ് എങ്ങനെ ഉള്‍പ്പെട്ടുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌നക്കുള്ള പങ്ക് മുഖ്യമന്ത്രി വസ്തുനിഷ്ടമായി വിശദീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മുന്‍ പ്രോട്ടോകോള്‍ ഓഫീസറുടെ വിശ്വാസ്യതയെയും രമേശ് ചെന്നിത്തല ചോദ്യം ചെയ്തു. ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ലഭിച്ചില്ല. മറച്ചുവെക്കാനും വേണ്ടി എന്ത് ദുരൂഹതയാണ് ഇക്കാര്യത്തിലുള്ളതെന്നും ചെന്നിത്തല ചോദിച്ചു.