UAE

രോഗികളെ എയർ ആംബുലൻസ് വഴി ആശുപത്രിയിലേക്ക് മാറ്റാന്‍ അബൂദബി പൊലീസിന്‍റെ ഐസൊലേഷൻ ക്യാപ്സൂൾ

അബൂദബിയിൽ പകർച്ചവ്യാധിയുള്ളവരെ എയർ ആംബുലൻസിൽ ആശുപത്രികളിലെത്തിക്കാൻ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചു

അബൂദബിയിൽ പകർച്ചവ്യാധിയുള്ളവരെ എയർ ആംബുലൻസിൽ ആശുപത്രികളിലെത്തിക്കാൻ നൂതന സംവിധാനത്തിന് തുടക്കം കുറിച്ചു. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നതെന്ന് അബൂദബി പൊലീസ് അറിയിച്ചു.

രോഗിയുടെ സുരക്ഷക്കൊപ്പം ആരോഗ്യപ്രവർത്തകർക്കും വൈമാനികർക്കും രോഗബാധയുടെ ആശങ്കയില്ലാതെ പ്രവർത്തിക്കാം എന്നാണ് ഈ ഐസൊലേഷൻ ക്യാപ്സ്യൂളിന്റെ പ്രത്യേകയെന്ന് അബൂദബി പൊലീസിന്റെ എവിയേഷൻ മെഡിസിൻ സ്പെഷ്യലിസ്റ്റ് മേജർ അലി സെയ്ഫ് ആൽ ദൊഹൂരി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ നടപ്പാക്കുന്ന സുരക്ഷ സംവിധാനങ്ങളിലൊന്നാണ് ഐസൊലേഷൻ ക്യാപ്സൂൾ. ഗൾഫ് മേഖലയിൽ ആദ്യമാണ് ഇത്തരമൊരു സംവിധാനമെന്ന് അബൂദബി പൊലീസ് ഏവിയേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ പൈലറ്റ് ഇബ്റാഹിം ഹസൻ അൽ ബലൂഷി ചൂണ്ടിക്കാട്ടി. കോവിഡ് മാത്രമല്ല, എല്ലാ വിധ പകർച്ചവ്യാധികളെയും നേരിടാൻ അടിയന്തരഘട്ടങ്ങളിൽ ഈ സംവിധാനം ഉപകരിക്കും.