അസാമാന്യ വേഗതയിലുള്ള പാസിംങ് ഗെംയിമിലൂടെ ലെപ്സിഗ് കളം പിടിച്ചടക്കി
സ്പാനിഷ് വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച് ലെപ്സിഗ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്നിരിക്കുന്നു. ലെപ്സിഗിനായി ഡാനി ഒല്‍മോയും ടൈലര്‍ ആഡംസും വിജയഗോളുകള്‍ നേടിയപ്പോള്‍ അത്ലറ്റിക്കോയുടെ ആശ്വാസഗോള്‍ നേടിയത് ജോ ഫെലിക്സായിരുന്നു.
ഇരു ബോക്സിലേക്കും പന്ത് കയറി ഇറങ്ങിയ മത്സരത്തിലെ ആദ്യപകുതി സമനിലയില്‍ കലാശിച്ചു. അങ്ങനെ മത്സരത്തിന്റെ 50ാം മിനിറ്റില്‍ ഡാനി ഒല്‍മോയുടെ മനോഹര ഹെഡ്ഡറിലൂടെ ലെപ്സിഗ് ലീഡെടുത്തു.
ഒരു ഗോളിന് പിന്നിലായതോടെ അത്ലറ്റികോ എല്ലാം മറന്ന് പൊരുതാന്‍ തുടങ്ങി. സിമിയോണി തന്റെ തുറുപ്പ് ചീട്ടായ ജോ ഫെലിക്സിനെയും കളത്തിലിറക്കി. അധികം വൈകാതെ അതിന്റെ ഫലം കണ്ടു.
71ാം മിനിറ്റില്‍ ജോ ഫെലിക്സിന്റെ മനോഹര നീക്കത്തെ തടയാന്‍ ശ്രമിക്കുന്നതിനിടെ അതലറ്റികോക്ക് പെനാല്‍റ്റി ലഭിച്ചു. ജോ ഫെലിക്സ് തന്നെ ലെപ്സിഗിന്റെ വലകുലുക്കി.
എന്നാല്‍ ലെപ്സിഗ് അതുകൊണ്ടൊന്നും തളര്‍ന്നില്ല. ആവേശത്തോടെ കളിച്ച ടീമിന് മുന്നില്‍ ശരിക്കും സിമിയോണിയും പിള്ളേരും പരാജയപ്പെടുകയായിരുന്നു. അസാമാന്യ വേഗതയിലുള്ള പാസിംങ് ഗെംയിമിലൂടെ ലെപ്സിഗ് കളം പിടിച്ചടക്കി.
ഒടുവില്‍ 88ാം മിനിറ്റിലെ മനോഹര നീക്കം അത്ലറ്റിക്കോയുടെ വലകുലുക്കി. ഡിഫ്ളക്ഷന്‍ ഗോള്‍ വലയിലേക്ക് കയറുമ്പോള്‍ ഗോള്‍കീപ്പര്‍ ഒബ്ളാങ്കിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
അങ്ങനെ 2009 ല്‍ സ്ഥാപിക്കപ്പെട്ട ലെപ്സിഗ് ക്ലബ് കേവലം 11 വര്‍ഷത്തിനുള്ളില്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയിരിക്കുന്നു. ചാമ്പ്യന്‍സ് ലീഗ് സെമി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കോച്ചായി ലെപ്സിഗ് മാനേജര്‍ ജൂലിയന്‍ നാഗള്സ്മെന് മാറിയിരിക്കുന്നു. ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായി സെമിയില്‍ പി.എസ്.ജിയെ കാത്തിരിക്കുകയാണ് ലെപ്സിഗ്.