India Kerala

സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊലീസ് പൊളിച്ചു നീക്കി

തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊലീസ് സഹായത്തോടെ നഗരസഭ അധികൃതര്‍ പൊളിച്ചു നീക്കി . നടപ്പാത കയ്യേറി പന്തൽ കെട്ടിയത് പൊളിച്ച് നീക്കണമെന്ന മേയറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

രാത്രി വൈകി 11 മണിയോടെയാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ച് നീക്കിയത്. സഹോദരന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന്റെയും കെ.എസ് ആർ.ടി.സിയിലെ എംപാനൽ ജീവനക്കാരുടെയും ഉൾപ്പെടെയുള്ള പന്തലുകളാണ് പൊളിച്ച് നീക്കിയത്. പൊലീസ് സഹായത്തോടെയായിരുന്നു നഗരസഭയുടെ നടപടി. മുന്നറിയിപ്പില്ലാതെയാണ് നഗരസഭയുടെ നീക്കമെന്ന് സമരക്കാർ പറയുന്നു.

എന്നാൽ നടപ്പാത കയ്യേറി സമരപ്പന്തൽ കെട്ടിയതിനെതിരെ പരാതികൾ ഉയർന്നിരുന്നു. ഇതോടെ പന്തലുകൾ പൊളിച്ച് നീക്കാൻ നഗരസഭ തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉദ്യോസ്ഥർ പറഞ്ഞു.