കോവിഡ് വ്യാപനം രണ്ടാഴ്ചക്കം തടയണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി. ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നല്കിയ കത്തിലാണ് മുഖ്യമന്ത്രി നല്കിയ സമയക്രമത്തെക്കുറിച്ച് പറഞ്ഞത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാര്‍ നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നുണ്ട്.
കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരുന്നു. കണ്ടയ്ന്മെന്റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും. ഇത് വ്യാപകമായ എതിര്‍പ്പിന് കാരണമായിരുന്നു. ഐ.എം.എ, കെ.ജി.എം.ഒ.എ, കേരളാ ഹെല്‍ത്ത് ഇന്‍സ്പെട്ക്ടേഴ്സ് യൂണിയന് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെയുളള ജോലികള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കെ.ജി.എം.ഒ പറഞ്ഞിരുന്നു.