സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും അനുമതി നല്‍കുകയെന്നും അറിയിച്ചു.
ലോക്ഡൗൺ മൂന്നാംഘട്ട ഇളവുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മൂന്നാം ഘട്ടത്തില്‍ പാലിക്കേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങൾ കേന്ദ്രം പുറത്തിറക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും അനുമതി നല്‍കുകയെന്നും അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
പ്രധാന തീരുമാനങ്ങള്‍ ഇവയാണ്
- രാത്രി കാല കര്‍ഫ്യു ഒഴിവാക്കി.
- ഓഗസ്റ്റ് അഞ്ച് മുതൽ യോഗ സെന്റര്‍, ജിംനേഷ്യങ്ങൾ എന്നിവക്ക് അനുമതി.
- അന്തര്‍ദേശീയ വിമാന സര്‍വീസുകൾ ഘട്ടം ഘട്ടമായി ആരംഭിക്കും.
- മെട്രോ ട്രെയിൻ, സിനിമ ഹാളുകൾ, സ്വിമിങ് പൂളുകൾ, ബാറുകള്‍, ഓഡിറ്റോറിയം, പാര്‍ക്കുകള്‍ എന്നിവക്ക് അനുമതിയില്ല.
- ആൾക്കൂട്ടങ്ങൾ കൂടുന്ന പൊതു പരിപാടികൾ അനുവദിക്കില്ല.
- ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ സ്കുളുകൾ, കോളേജുകള്‍, കോച്ചിംഗ് സെന്ററുകള്‍ തുറക്കില്ല.